Tuesday, December 1, 2020

ന്യൂസിലന്റിലെ ആദ്യ മലയാളി മന്ത്രി പ്രിയങ്കയ്ക്ക് അഭിനന്ദനമറിയിച്ച് മുഖ്യന്ത്രി കത്തയച്ചു

Must Read

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ ആദ്യത്തെ ഇന്ത്യന്‍ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങള്‍ അറിയിച്ചുകൊണ്ട് മുഖ്യന്ത്രി കത്തയച്ചു. കേരളത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികള്‍ക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ദീര്‍ഘകാലമായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയങ്കയ്ക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

തൊഴില്‍ സഹമന്ത്രി സ്ഥാനം കൂടെ അവര്‍ വഹിക്കുന്നുണ്ട്. കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയില്‍ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്റ്. മാതൃകാപരമായ അത്തരം പ്രവര്‍ത്തനങ്ങളുമായി ആ രാജ്യത്തിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും മികച്ച സംഭാവനകള്‍ അര്‍പ്പിക്കാന്‍ മന്ത്രി എന്ന നിലയ്ക്ക് പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്ന് ആശംസിക്കുന്നു.മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം സ്വദേശിനി പ്രിയങ്കാ രാധാകൃഷ്ണന്‍ രണ്ടാം തവണയാണ് പാര്‍ലമെന്റില്‍ ഇടം നേടുന്നത്. ന്യൂസീലന്‍ഡില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ മൂന്ന് വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്.

ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നും സമൂഹത്തെ സേവിക്കാനുള്ള ഈ അവസരം താന്‍ നന്നായിത്തന്നെ ഉപയോഗിക്കുമെന്നും മന്ത്രിസ്ഥാനം നേടിയ ശേഷം ഇന്‍ഡ്യന്‍ വീക്കെന്‍ഡറുമായുള്ള അഭിമുഖത്തില്‍ പ്രീയങ്കാ പറഞ്ഞിരുന്നു.

മികച്ച പരിഗണനയോടെയാണ് പ്രീയങ്കയ്ക്ക് രണ്ടാം തവണയും മന്ത്രിസഭയില്‍ അംഗത്വം ലഭിക്കുന്നത്. മൂന്ന് മന്ത്രിമാരുടെയും ഒരു അസിസ്റ്റന്റിയേയും വകുപ്പുകളാണ് പ്രീയങ്ക കൈകാര്യം ചെയ്യേണ്ടത്. ഇത്രയധികം ഉത്തരവാദിത്വങ്ങള്‍ ഒന്നിച്ച്‌ ഏറ്റെടുക്കേണ്ടി വരുമ്ബോള്‍ അത് എങ്ങനെ സ്വീകരിക്കുന്നുവെന്ന ചോദ്യത്തിന് ഇത് മൂന്നും താന്‍ ഇഷ്ടപ്പെടുന്ന വകുപ്പുകളാണെന്നും ഔദ്യോഗിക ജീവിതത്തില്‍ ഈ വകുപ്പുകള്‍ ഇതിനു മുന്‍പും പല രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നുമായിരുന്നു പ്രീയങ്കയുടെ മറുപടി.

201720 കാലയളവില്‍ മന്ത്രി ജെന്നി സലേസായുടെ െ്രെപവറ്റ് സെക്രട്ടറിയായിരുന്നു പ്രീയങ്ക. ഇത്തവണ അസിസ്റ്റ്ന്റ് സ്പീക്കറാണ് ജെന്നി സലേസ. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ജനത നേരിടുന്ന ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഇന്ത്യന്‍ ജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ തനിക്ക് ശരിക്കറിയാമെന്നും അതിനാല്‍ത്തന്നെ ഉചിതമായ ഇടപെടലുകള്‍ നടത്തുമെന്നും പ്രീയങ്ക മറുപടി നല്‍കിThe Chief Minister has sent a letter of congratulations to Priyanka Radhakrishnan, the first Indian to be a member of the New Zealand cabinet. Priyanka Radhakrishnan hails from Paravur in Ernakulam district of Kerala

Leave a Reply

Latest News

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും പറയാം. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

More News