Friday, September 18, 2020

മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്‍റെ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

Must Read

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ്...

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി...

ജയ്‍പൂർ: മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്‍റെ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധി പറഞ്ഞുതീർത്തതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ചൊവ്വാഴ്ച സച്ചിൻ പൈലറ്റ് ജയ്‍പൂരിൽ തിരികെ എത്തിയിരുന്നു. ഒരു മാസം നീണ്ട യുദ്ധത്തിന് ഒടുവിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് സച്ചിനും കോൺഗ്രസ് നേതാക്കൾക്കുമിടയിലെ മഞ്ഞുരുകിയത്. പക്ഷേ, തിരികെ എത്തിയ സച്ചിന് ഗെലോട്ട് ക്യാമ്പ് നൽകുന്നത് അത്ര നല്ല സ്വീകരണമല്ല. സച്ചിൻ തിരികെ എത്തിയ ദിവസം ഗെലോട്ട് ജയ്‍സാൽമീറിലേക്ക് പോയി. അവിടെയാണ് ഗെലോട്ട് ക്യാമ്പിലെ നൂറിലേറെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ട്. തിരികെ എത്തിയ സച്ചിനുമായി ചേർന്നു നിൽക്കുന്ന ‘ഫോട്ടോ -ഓപ്’ ഒഴിവാക്കാൻ തന്നെയാണ് ഗെലോട്ട് കൃത്യം ദിവസം സ്ഥലം വിട്ടതെന്നാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽത്തന്നെയുള്ള സംസാരം.

ഇന്ന് ജയ്‍പൂരിൽ കോൺഗ്രസിന്‍റെയും ബിജെപിയുടെയും നിയമസഭാകക്ഷിയോഗങ്ങൾ നടക്കുന്നുണ്ട്. നാളെയാണ് രാജസ്ഥാൻ നിയമസഭാസമ്മേളനം.

കോൺഗ്രസ് നേതാക്കൾക്കിടയിൽ ‘സ്വാഭാവികമായും’ അസംതൃപ്തിയുണ്ടെന്നാണ് ഗെലോട്ട് റിസോർട്ടിലെത്തി എംഎൽഎമാരോട് പറഞ്ഞത്. ‘മറക്കൂ, പൊറുക്കൂ, ജനാധിപത്യത്തിനായി’, എന്ന് ഗെലോട്ട് സഹഎംഎൽഎമാരോട് പറഞ്ഞു.

”എംഎൽഎമാർക്ക് ഇതിൽ അസംതൃപ്തിയുണ്ടാകും, എനിക്കറിയാം. അത് സ്വാഭാവികമാണ്. ഇങ്ങനെയൊരു സംഭവം നടന്നതും, ആ നാടകം ഒരു മാസം വരെ നീണ്ടുനിന്നതും ഒക്കെ ആലോചിച്ചാൽ അസംതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അവരോട് രാജ്യത്തെ, സംസ്ഥാനത്തെ, ജനങ്ങളെ, ജനാധിപത്യത്തെ ഒക്കെ ഓർത്ത് ഇതെല്ലാം സഹിക്കാനാണ് ഞാൻ പറഞ്ഞത്”, എംഎൽഎമാരുടെ യോഗശേഷം പുറത്തിറങ്ങിയ ഗെലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

”തെറ്റുകൾ നമ്മൾ തിരുത്തണം, ജനാധിപത്യത്തിന് വേണ്ടി ഒന്നിച്ച് നിൽക്കണം. നൂറിലധികം എംഎൽഎമാർ എനിക്കൊപ്പം നിന്നുവല്ലോ, അത് തന്നെ വളരെ നിർണായകമായി”, എന്ന് ഗെലോട്ട്.

യോഗശേഷം, ഗെലോട്ട് ടീമിലെ എംഎൽഎമാരെ ജയ്‍പൂരിലേക്ക് തിരികെ എത്തിച്ചു. പക്ഷേ, ഇവിടെയും അവർ റിസോർട്ടിൽത്തന്നെയാകും കഴിയുക. വെള്ളിയാഴ്ച നിയമസഭാസമ്മേളനം അവസാനിക്കുന്നത് വരെ അവ‍ർ റിസോർട്ടിൽ തുടരും. ഒരു കാരണവശാലും ജാഗ്രത കൈവിടാൻ ഗെലോട്ട് തയ്യാറല്ലെന്നർത്ഥം.

നാളെ നിയമസഭാസമ്മേളനം തുടങ്ങുമ്പോൾ വിശ്വാസവോട്ടെടുപ്പുണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ലെങ്കിലും, ഗെലോട്ടിന് സ്വന്തം ഭൂരിപക്ഷം തെളിയിക്കണമെന്നുണ്ട് എന്നാണ് ഈ നടപടിയിൽ നിന്ന് വ്യക്തമാകുന്നതും.

നികമ്മാ, അതായത്, ഉപയോഗമില്ലാത്തവൻ എന്നതടക്കമുള്ള പദപ്രയോഗങ്ങൾ ഗെലോട്ട് തനിക്കെതിരെ നടത്തിയത് വേദനിപ്പിച്ചെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു. ”ഞാനും മനുഷ്യനാണ്. എനിക്കും ഇത്തരം പരാമർശങ്ങളിൽ നിരാശയും വേദനയുമുണ്ടായിട്ടുണ്ട്. പക്ഷേ, ജനാധിപത്യത്തിന്‍റെ പേരിൽ എനിക്ക് മുന്നിൽ കൂടുതൽ ലക്ഷ്യങ്ങളുള്ളത് ഞാൻ തിരിച്ചറിയുന്നു. അതിന് മോശം വാക്കുകളുപയോഗിച്ചതൊന്നും എനിക്കൊരു തടസ്സമല്ല”, എന്ന് സച്ചിൻ.

അപ്പോഴും, മടങ്ങിയെത്തുന്ന സച്ചിൻ പൈലറ്റ് ക്യാമ്പിലുള്ളവർക്ക് മന്ത്രിസഭാപുനഃസംഘടനയിൽ എത്ര ബർത്ത് കിട്ടുമെന്നതനുസരിച്ചിരിക്കും സർക്കാരിന്‍റെ ഭാവി.

English summary

Chief Minister Ashok Gellot will meet his former Deputy Chief Minister Sachin Pilot today. The meeting came after the end of the political crisis in Rajasthan. On Tuesday, Sachin Pilot returned to Jaipur.

Leave a Reply

Latest News

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം...

സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍. കേസിലെ ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിച്ചത്....

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍

യു എസ് :അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്. രണ്ട് ദശാബ്ദം മുമ്ബ് ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണ്‍ സ്റ്റാന്റിലെ വിഐപി ബോക്‌സില്‍ വെച്ച്‌ ട്രംപ് തന്നെ ലൈംഗികമായി...

More News