ചണ്ഡീഗഢ്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പഞ്ചാബ് ഇതിനകം നടപ്പാക്കിക്കഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണം തള്ളി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. വ്യാജ വാര്‍ത്തയും നിരുത്തരവാദ പരമായ മാധ്യമ റിപ്പോര്‍ട്ടുകളുമാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ രണ്ട് മാസത്തിലേറെയായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഭക്ഷ്യമന്ത്രി ഭരത്ഭൂഷണ് ആഷുവിന്റെ പ്രസ്താവന ഒരു ദിനപത്രം വളച്ചൊടിക്കുകയാണ് ഉണ്ടായത്. മറ്റുമാധ്യമങ്ങള്‍ പിന്നീട് അത് ഏറ്റുപിടിച്ചു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിക്കാനുള്ളത് അമരീന്ദർ പറഞ്ഞു.
കര്‍ഷക സമരത്തപ്പറ്റി ആം ആദ്മി പാര്‍ട്ടി തെറ്റിദ്ധാരണ പരത്തുന്നു. കര്‍ഷകരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം പഞ്ചാബ് സര്‍ക്കാര്‍ ചെയ്യും. അവശ്യ സാഹചര്യങ്ങളില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കാന്‍ ഇതിനകം ഹെല്പ്പ്ലൈന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary
Chief Minister Amarinder Singh has rejected allegations that Punjab has already implemented three new agricultural laws introduced by the central government.