Tuesday, May 18, 2021

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്‌ക്ക് സുപ്രീംകോടതിയിൽ ഇന്ന് അവസാന ദിനം

Must Read

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്‌ക്ക് സുപ്രീംകോടതിയിൽ ഇന്ന് അവസാന ദിനം. അദ്ദേഹത്തിന്റെ പിൻഗാമിയായി ജസ്റ്റിസ് എൻ.വി. രമണ നാളെ രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കും.

2019 നവംബർ 18നാണ് ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി എസ്. എ. ബോബ്‌ഡെ ചുമതലയേറ്റത്. 2013 ഏപ്രിൽ മുതൽ സുപ്രീംകോടതിയിലുണ്ട്. അയോദ്ധ്യ കേസ് വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലും സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച 9 അംഗ ബെഞ്ചിലും അംഗമായിരുന്നു. പ്രശസ്ത അഭിഭാഷകൻ അരവിന്ദ് ശീനിവാസ് ബോംബ്ഡെയുടെ മകനായി ജനിച്ച അദ്ദേഹം നാഗ്പൂർ സ്വദേശിയാണ്.

കൊവിഡ് മൂലം വീഡിയോ കോൺഫറൻസ് വഴി കേസുകൾ കേട്ട് ചരിത്രം സൃഷ്‌ടിച്ച ചീഫ് ജസ്റ്റിസ് എസ്. എ.ബോംബ്ഡെയ്‌ക്ക് ഇന്ന് വിടവാങ്ങൽ ദിനത്തിൽ സഹപ്രവർത്തകർ യാത്രയയപ്പ് നൽകുന്നതും വെർച്വൽ രീതിയിലാണ്.

English summery

Chief Justice S.A. Today is the last day for Bob Dyke in the Supreme Court

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News