Sunday, September 26, 2021

സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം ശിപാർശകളുടെ വിവരങ്ങൾ പുറത്തു വന്നതിൽ ചീഫ് ജസ്റ്റീസ് എൻ.വി രമണയ്ക്ക് അതൃപ്തി

Must Read

ന്യൂഡൽഹി: സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം ശിപാർശകളുടെ വിവരങ്ങൾ പുറത്തു വന്നതിൽ ചീഫ് ജസ്റ്റീസ് എൻ.വി രമണയ്ക്ക് അതൃപ്തി. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വാർത്തകളെ ഊഹാപോഹങ്ങൾ എന്നാണ് ചീഫ് ജസ്റ്റീസ് വിശേഷിപ്പിച്ചത്.

ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. പേ​രു​ക​ളി​ൽ ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടു പോ​ലു​മി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ വി​പ​രീ​ത ഫ​ല​ങ്ങ​ളേ ഉ​ണ്ടാക്കൂ. ​അ​ത് ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ടു​ന്ന ജ​ഡ്ജി​മാ​രു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും തൊ​ഴി​ലി​നെ ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടിക്കാ​ട്ടി. ‌

ജ​ഡ്ജി​മാ​രു​ടെ നി​യ​മ​നം പ​വി​ത്ര​മാ​യ പ്ര​ക്രി​യ​യാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ അ​തു മ​ന​സ്‌​സി​ലാ​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി​യി​ൽ നി​ന്നു വി​ര​മി​ച്ച ജ​സ്റ്റീ​സ് ന​വീ​ൻ സി​ൻ​ഹ​യ്ക്കു​ള്ള യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​തൃ​പ്തി മാ​ധ്യ​മ വാ​ർ​ത്ത​ക​ളി​ൽ ത​നി​ക്കു​ള്ള അ​തൃ​പ്തി പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച​ത്.

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ​യും വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ​ത്തെ​യും സു​പ്രീം കോ​ട​തി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു. എ​ന്നാ​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​വാ​ത്ത കാ​ര്യ​ത്തെ​പ്പ​റ്റി ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത വി​പ​രീ​ത ഫ​ല​മു​ണ്ടാക്കു​ന്ന​താ​ണ്. ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത​തും ഊ​ഹാ​പോ​ഹ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​വു​മാ​യ റി​പ്പോ​ർ​ട്ടിം​ഗ് അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ നി​യ​മ​ന​ത്തെ​പ്പോ​ലും ബാ​ധി​ച്ച​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ് സം​ഭ​വ​മാ​ണ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ത​നി​ക്ക് അ​തി​യാ​യ ഖേ​ദ​മു​ണ്ടെ ന്നും ​ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News