Sunday, September 26, 2021

അധോലോക കുറ്റവാളി ഛോട്ടാ രാജനെ കടുത്ത വയറുവേദനയെ തുടർന്ന് എയിംസില്‍ പ്രവേശിപ്പിച്ചു

Must Read

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ കടുത്ത വയറുവേദനയെ തുടർന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. 2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് അറസ്റ്റിലായതിന് ശേഷം 61കാരനായ ഛോട്ടാ രാജന്‍ തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിച്ച് കഴിയുകയാണ്.

നേരത്തെ ഏപ്രില്‍ 25ന് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമായിരുന്നു അന്ന് രാജന്‍ ആശുപത്രി വിട്ടത്. പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

70 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്.

Leave a Reply

Latest News

രാജ്യത്തെ മാവോയിസ്റ്റ് ബാധിത മേഖലകളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്തെ മാവോയിസ്റ്റ് ബാധിത മേഖലകളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും...

More News