Friday, July 30, 2021

മുഖത്തടിച്ചു, ദേഹത്ത് ചവിട്ടി, നിർബന്ധിച്ച് കാലി നക്കിച്ചു…ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചെന്ന് ചെറായി സ്വദേശിനിയുടെ പരാതി

Must Read

കൊച്ചി: ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതി. തൃശൂർ സ്വദേശിയായ നിർമൽ മോഹൻ എന്നയാൾക്കെതിരെയാണ് പരാതി. ഇയാളെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരിവസ്തുക്കൾക്ക് അടിമയായ നിർമൽ വിവാഹം കഴിഞ്ഞ് ബെംഗളൂരുവിൽ ഒരുമിച്ച് താമസം തുടങ്ങിയപ്പോൾ മുതൽ ഉപദ്രവിച്ചിരുന്നതയി യുവതി പരാതിയിൽ പറഞ്ഞു. കൊച്ചി ചെറായിയിലെ യുവതിയുടെ വീട്ടിലെത്തിയാണ് ക്രൂരമായി ഉപദ്രവിച്ചത്. മുഖത്തടിച്ചു, ദേഹത്ത് ചവിട്ടി, നിർബന്ധിച്ച് കാലി നക്കിച്ചു, യുവതി പരാതിയിൽ പറഞ്ഞു. കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ്‌ നിർമൽ മോഹനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News