ഗവര്‍ണര്‍ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളെന്ന് ചെന്നിത്തല

0

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സർവകലാശാലയിലെ വിസിയുടെ പു​ന​ർ​നി​യ​മ​ന​ത്തി​ലെ വി​വാ​ദ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​യു​ന്ന​ത് ഗൗ​ര​വ​മു​ള്ള കാ​ര്യ​ങ്ങ​ളെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ണ്ണൂ​ർ വി​സി ഉ​ട​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്ത് അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണ്. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ സ​ത്യ​മെ​ന്ന് ഇ​പ്പോ​ൾ തെ​ളി​ഞ്ഞു. ക​ണ്ണൂ​ർ വി​സി പു​ന​ർ​നി​യ​മ​ന​ത്തി​ന് ക​ത്ത് ന​ൽ​കി​യ​ത് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വാ​ണെ​ന്നും മന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply