ചെന്നൈ: തീരം തൊട്ടതോടെ നിവാർ ചുഴലികൊടുങ്കാറ്റിന്റെ തീവ്രത കുറയുന്നു. നിവർ ആശങ്ക ഒഴിയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റിൽ നിന്ന് ശക്തി കുറഞ്ഞ് നിവർ തീവ്ര ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്.
വരുന്ന മണിക്കൂറുകളിൽ കാറ്റിന്റെ വേഗത ഇനിയും കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 135 കിമി വേഗം പ്രവചിക്കപ്പെട്ടിരുന്ന നിവറിന്റെ വേഗം 65-75 കിമീറററായി കുറയും. ഇതോടെ 12 മണിക്കൂര്‍ അടച്ചിട്ടതിന് ശേഷം ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചിട്ടുണ്ട്. ചെന്നൈയിൽ അടച്ചിട്ട റോഡുകൾ തുറന്നു.
തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടങ്ങൾ വരുത്തിയാണ് കാറ്റ് പിൻവാങ്ങുന്നത്. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ വീട്ടിലും വെള്ളം കയറി. ചെന്നൈയിലും പോണ്ടിച്ചേരിയിലും ഇന്നും കനത്ത മഴ തുടരുമെന്നാണ് റിപ്പോർട്ട്.
ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം പുതുച്ചേരി, കടലൂർ, വിഴുപുരം തുടങ്ങിയിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകി വീണു. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് കുട്ടി മരിച്ചു. വില്ലുപുരത്ത് വീടുതകര്‍ന്ന് ഒരാള്‍ മരിച്ചു. നിവാർ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് പൂര്‍ണമായും കരയില്‍ എത്തിയത്. തീരത്ത് എത്തിയപ്പോഴേക്ക് തീവ്രത കുറഞ്ഞിട്ടുണ്ട്.
പുതുച്ചേരിയിൽ മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ വീട് അടക്കം നിരവധി ആളുകളുടെ വീടുകളിൽ വെള്ളം കയറി. പുതുച്ചേരിയിൽ രണ്ടായിരത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വി. നാരായണസ്വാമി അറിയിച്ചിരുന്നു. Chennai: The intensity of the cyclone has been declining since the onset of the cyclone. The Met Office said Nivar was relieved.