Sunday, October 17, 2021

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിന് കീഴടക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ ട്വന്‍റി 20 ക്രിക്കറ്റിൽ പ്ലേ ഓഫ് ഉറപ്പിച്ചു

Must Read

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിന് കീഴടക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ ട്വന്‍റി 20 ക്രിക്കറ്റിൽ പ്ലേ ഓഫ് ഉറപ്പിച്ചു. ഹൈദരാബാദ് ഉ‍യർത്തിയ 135 റൺസ് വിജയലക്ഷ്യം ചെന്നൈ 19.4 ഓവറിൽ മറികടന്നു. ഇതോടെ പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി ചെന്നൈ മാറി. സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി.

ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി​യു​ടെ ത​ക​ര്‍​പ്പ​ന്‍ സി​ക്‌​സി​ലൂ​ടെ​യാ​ണ് ചെ​ന്നൈ വി​ജ​യ​ത്തി​ൽ എ​ത്തി​യ​ത്. അ​വ​സാ​ന ര​ണ്ടോ​വ​റി​ല്‍ ചെ​ന്നൈ​യ്ക്ക് വി​ജ​യി​ക്കാ​ന്‍ 16 റ​ണ്‍​സ് വേ​ണ്ടി​യി​രു​ന്നു. ധോ​ണി​യും അം​ബാ​ട്ടി​യും റാ​യി​ഡു​വും ഉ​റ​ച്ചു​നി​ന്ന​തോ​ടെ വി​ജ​യം ചെ​ന്നൈ​യ്ക്കൊ​പ്പം നി​ന്നു.

താ​ര​ത​മ്യേ​ന ചെ​റി​യ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റെ​ന്തി​യ സൂ​പ്പ​ർ കിം​ഗ്സി​ന് ഓ​പ്പ​ണ​ര്‍​മാ​രാ​യ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദും ഫാ​ഫ് ഡു​പ്ലെ​സി​യും മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ആ​ദ്യ ര​ണ്ടോ​വ​റി​ല്‍ റ​ണ്‍​സെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടി​യെ​ങ്കി​ലും പ​തി​യേ ടീം ​ട്രാ​ക്കി​ല്‍ ക​യ​റി. ആ​ദ്യ വി​ക്ക​റ്റി​ല്‍ 10.5 ഓ​വ​റി​ല്‍ 75 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ര്‍​ത്തി​യ​ത്.

കൂ​ളാ​യി ജ​യ​ത്തി​ലേ​ക്ക് കു​തി​ച്ച ചെ​ന്നൈ​യെ ജേ​സ​ണ്‍ ഹോ​ള്‍​ഡ​റാ​ണ് പി​ടി​ച്ചു​നി​ർ​ത്തി​യ​ത്. 10.1 ഓ​വ​റി​ല്‍ ഋ​തു​രാ​ജി​നെ പു​റ​ത്താ​ക്കി ഹോ​ള്‍​ഡ​ര്‍ സ​ണ്‍​റൈ​സേ​ഴ്‌​സി​ന് ആ​ശ്വാ​സം പ​ക​ര്‍​ന്നു. 38 പ​ന്തു​ക​ളി​ല്‍ നി​ന്ന് ര​ണ്ട് സി​ക്‌​സി​ന്‍റെ​യും നാ​ല് ഫോ​റി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ 45 റ​ണ്‍​സെ​ടു​ത്താ​ണ് താ​രം ക്രീ​സ് വി​ട്ട​ത്.

പി​ന്നാ​ലെ എ​ത്തി​യ മോ​യി​ൻ അ​ലി​യെ(17) റാ​ഷീ​ദ് ഖാ​ൻ പു​റ​ത്താ​ക്കി. അ​ലി​യ്ക്ക് പ​ക​രം വ​ന്ന സു​രേ​ഷ് റെ​യ്ന​യേ​യും(2) അ​ർ​ധ സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ഫാ​ഫ് ഡു​പ്ലെ​സി​യെ​യും ഹോ​ൾ​ഡ​ർ വീ​ഴ്ത്തി​യ​തോ​ടെ ചെ​ന്നൈ പ്ര​തി​രോ​ധ​ത്തി​ലാ​യി. ഡു​പ്ലെ​സി 36 പ​ന്തു​ക​ളി​ല്‍ നി​ന്ന് 41 റ​ണ്‍​സെ​ടു​ത്തു.

അ​വ​സാ​ന മൂ​ന്നോ​വ​റി​ല്‍ ചെ​ന്നൈ​യ്ക്ക് വി​ജ​യി​ക്കാ​ന്‍ 22 റ​ണ്‍​സ് വേ​ണ്ടി​യി​രു​ന്നു. സി​ദ്ധാ​ര്‍​ഥ് കൗ​ള്‍ എ​റി​ഞ്ഞ പതിനെട്ടാം ഓ​വ​റി​ല്‍ ആ​റു​റ​ണ്‍​സ് മാ​ത്ര​മാ​ണ് ചെ​ന്നൈ​യ്ക്ക് നേ​ടാ​നാ​യ​ത്. അടുത്ത രണ്ടോവറിൽ ലക്ഷ്യം മറികടന്ന് ചെന്നൈ വിജയത്തിലെത്തി. ധോണി 14 റൺസും റായുഡു 17 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 134 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. സ​ണ്‍​റൈ​സേ​ഴ്സി​നാ​യി ജേ​സ​ണ്‍ റോ​യി​യും വൃ​ദ്ധി​മാ​ൻ സാ​ഹ​യും ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ഇ​ട്ട​ത്. സാ​ഹ ആ​ക്ര​മി​ച്ചു ക​ളി​ച്ച​പ്പോ​ൾ റോ​യി തീ​ർ​ത്തും മ​ങ്ങി. റോ​യി​യെ (ര​ണ്ട്) എം.​എ​സ്. ധോ​ണി​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച് ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് 23 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു.

സാ​ഹ-​കെ​യ്ൻ വി​ല്യം​സ​ണ്‍ കൂ​ട്ടു​കെ​ട്ടി​ന് അ​ധി​കം​നേ​രം നി​ല​യു​റ​പ്പി​ക്കാ​നാ​യി​ല്ല. 20 റ​ണ്‍​സാ​ണ് ഈ ​സ​ഖ്യം നേ​ടി​യ​ത്. വി​ല്യം​സ​ണെ (11) ഡ്വെ​യ്ൻ ബ്രാ​വോ എ​ൽ​ബി​ഡ​ബ്ല്യു​വാ​ക്കി. സാ​ഹ​യും പ്രി​യാം ഗാ​ർ​ഗും പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ടി​ന് 23 റ​ണ്‍​സി​ന്‍റെ ദൈ​ർ​ഘ്യ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഗാ​ർ​ഗി​നെ (11) ബ്രാ​വോ പു​റ​ത്താ​ക്കി. അ​ധി​കം വൈ​കാ​തെ 46 പ​ന്തി​ൽ 44 റ​ണ്‍​സ് നേ​ടി​യ സാ​ഹ​യെ ജ​ഡേ​ജ ധോ​ണി​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു.

അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ അ​ഭി​ഷേ​ക് ശ​ർ​മ-​അ​ബ്ദു​ൾ സ​മ​ദ് സ​ഖ്യം നേ​ടി​യ 35 റ​ണ്‍​സാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ നൂ​റു ക​ട​ത്തി​യ​ത്. അ​ഭി​ഷേ​കി​നെ (18) ഹെ​യ്സ​ൽ​വു​ഡ് ഫാ​ഫ് ഡു ​പ്ല​സി​സി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. ഒ​രു പ​ന്തി​നു​ശേ​ഷം സ​മ​ദും (18) പു​റ​ത്ത്. മോ​യി​ൻ അ​ലി​ക്കാ​യി​രു​ന്നു ക്യാ​ച്ച്. വ​ൻ അ​ടി​ക​ൾ​ക്കു ക​ഴി​വു​ള്ള ജേ​സ​ണ്‍ ഹോ​ൾ​ഡ​റെ (അ​ഞ്ച്) ശാ​ർ​ദു​ൽ ഠാ​ക്കു​ർ പു​റ​ത്താ​ക്കി.

റ​ഷീ​ദ് ഖാ​ൻ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ കൂ​ട്ടു​പി​ടി​ച്ചാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ പൊ​രു​താ​നു​ള്ള സ്കോ​റി​ലെ​ത്തി​ച്ച​ത്. 13 പ​ന്തി​ൽ 17 റ​ൺ‌​സു​മാ​യി റ​ഷീ​ദും ര​ണ്ടു റ​ൺ​സു​മാ​യി ഭു​വ​നേ​ശ്വ​റും പു​റ​ത്താ​കാ​തെ നി​ന്നു. ചെ​ന്നൈ​യ്ക്കാ​യി ഹെ​യ്സ​ൽ​വു​ഡ് മൂ​ന്നും ബ്രാ​വോ ര​ണ്ടും ജ​ഡേ​ജ​യും ഠാ​ക്കൂ​റും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി

Leave a Reply

Latest News

കൂട്ടിക്കൽ ടൗണിനെ തകർത്തുകളഞ്ഞ വെള്ളപ്പൊക്കം 1957 ജൂലൈ ആണോ ആഗസ്റ്റ് ആണോ എന്ന് കൃത്യമായി ഓർമയില്ല. ഒന്നു ഉറപ്പായും ഓർമയുണ്ട്. അന്നൊരു ശനിയാഴ്ച ആയിരുന്നു; ഏതോ വൻ ദുരന്തം മുൻകൂട്ടി കണ്ടതുപോലെ കാക്കകൾ...

ഉരുൾപൊട്ടി പുല്ലകയാറിലെ ജലനിരപ്പുയർന്ന്​ ചപ്പാത്ത്​ പാലം മൂടി വെള്ളമൊഴുകുന്നത്​ കൂട്ടിക്കലിലെ പതിവ്​ മഴക്കാലക്കാഴ്ചയാണ്​. മലവെള്ളം ടൗണി​ലെ കടകളെ വിഴുങ്ങിയൊഴുകുന്നത്​ ആറ്​ ദശകത്തിനിടെ കണ്ടതായി ആരുടെയും ഓർമയിലില്ല....

More News