Thursday, September 24, 2020

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടും തമിഴ് താരം വിഷ്ണു വിശാലും വിവാഹിതരാവുന്നു

Must Read

നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍...

ബഹ്‌റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്ക് 20 ദിനാർ പിഴ

മനാമ: ബഹ്​റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​....

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ :തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ്...

ചെന്നൈ: ഗോസിപ്പുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഔദ്യോഗികമായി തന്റെ വിവാഹ വാര്‍ത്ത പുറത്തുവിട്ടു. തമിഴ് നടന്‍ വിഷ്ണു വിശാലാണ് ജ്വാലയുടെ വരന്‍. വിവാഹ ഉറപ്പിച്ച് വിഷ്ണു വിരലില്‍ അണിയിച്ച മോതിരത്തിന്റെ ചിത്രം ഉള്‍പ്പെടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ജ്വാല തന്റെ വിവാഹ വിവരം ആരാധകരുമായി പങ്കുവെച്ചത്.

സെപ്റ്റംബര്‍ 7ന് ജ്വാലയുടെ 37ാം ജന്മദിനമായിരുന്നു. രാത്രിയില്‍ സര്‍പ്രൈസായി എത്തിയാണ് വിഷ്ണു ജ്വാലയ്ക്ക് മോതിരം അണിയിച്ചത്. ‘എത്ര മനോഹരമായ സര്‍പ്രൈസായിരുന്നു അത്’എന്നാണ് മോതിരം അണിയിച്ച വിഷ്ണുവിന്റെ സര്‍പ്രൈസിനെ ജ്വാല വിശേഷിപ്പിച്ചത്. രാക്ഷസന്‍ സിനിമയിലൂടെയാണ് വിഷ്ണു കൂടുതല്‍ പ്രിയങ്കരനായത്. ക്രൈം തില്ലര്‍ ചിത്രത്തില്‍ പോലീസ് വേഷത്തിലെത്തിയ വിഷ്ണുവിന്റെ റോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ വിഷ്ണുവിന്റെ വിവാഹമോചന വാര്‍ത്തയെത്തി. ഒരു വര്‍ഷത്തോളമായി അകന്ന് കഴിയുകയാണെന്നും വിവാഹ മോചനം നേടുകയാണെന്നും വിഷ്ണു വ്യക്തമാക്കിയിരുന്നു. ഇതിനിടെ രാക്ഷസനിലെ നായികയായ അമലാ പോളുമായി വിഷ്ണു പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും വാര്‍ത്തകളില്‍ ഇടം പിടിച്ചു. എന്നാല്‍ ഇരുവരും ഇത് നിഷേധിക്കുകയാണുണ്ടായത്.

ആദ്യ വിവാഹത്തില്‍ വിഷ്ണുവിന് ഒരു മകനുണ്ട്. നേരത്തെ ഒരു അഭിമുഖത്തില്‍ ജ്വാലയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിനോട് വിഷ്ണു പ്രതികരിച്ചിരുന്നു. ‘ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഒരുപാട് സമയം ഒരുമിച്ച് ചിലവിടാറുണ്ടെന്നും പരസ്പരം ഇഷ്ടമാണെന്നും എന്നാല്‍ പ്രണയമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടെന്നുമാണ് വിഷ്ണു പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും ഇരുവരും വിവാഹ തീരുമാനത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്.വെണ്ണിലാ കബഡി, കൂട്ടം, ദ്രോഹി, നീര്‍പ്പറവെയ്, ജീവ, കഥാനായകന്‍, ജഗജാല കില്ലാടി തുടങ്ങിയവയാണ് വിഷ്ണുവിന്റെ മറ്റ് പ്രധാന സിനിമകള്‍. കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ജ്വാല 2017ലാണ് അവസാനമായി മത്സരിച്ചത്. നിലവില്‍ ടൂര്‍ണമെന്റുകളിലൊന്നും താരം പങ്കെടുക്കുന്നില്ല. 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം,2010ലും 2014ലും സ്വര്‍ണ്ണവും വെള്ളിയും നേടിയിട്ടുണ്ട്.

Chennai: Indian badminton player Jwala Gutta has officially released her wedding news, putting an end to gossip and speculation. Tamil

Leave a Reply

Latest News

നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍...

ബഹ്‌റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്ക് 20 ദിനാർ പിഴ

മനാമ: ബഹ്​റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവില്‍ അഞ്ച്​ ദിനാറാണ്​ പിഴ. പിഴ...

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ :തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യാഴാഴ്ച ഇറക്കിയ മെഡിക്കല്‍ ബുള്ളന്റിനില്‍...

അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍ അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് താപ്‌സി പന്നു

ഡൽഹി :സംവിധായകന്‍ അനുരാഗ് കശ്യപിനെതിരായ പീഡന ആരോപണത്തില്‍ പ്രതികരണവുമായി താപ്‌സി പന്നു. തന്നെ പരസ്യമായി അപമാനിച്ച സ്ത്രീകളെ കുറിച്ച്‌ പോലും അനുരാഗ് മോശം പറയാറില്ലെന്ന് തപ്‌സി പറയുന്നത്. എന്നാല്‍ അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍...

രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച്‌ മദ്രാസ് ഹൈക്കോടതി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പരോള്‍ അനുവദിക്കണമെന്ന പേരറിവാളന്‍്റെ അപേക്ഷ നേരത്തെ തമിഴ്നാട് സര്‍ക്കാര്‍...

More News