Monday, October 18, 2021

ബലാത്സംഗക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവന്നയാളെ ബൈക്ക് മോഷ്ടിച്ച തുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിനുശേഷം ചവറ പോലിസ് പിടികൂടി

Must Read

ബലാത്സംഗക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവന്നയാളെ ബൈക്ക് മോഷ്ടിച്ച തുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിനുശേഷം ചവറ പോലിസ് പിടികൂടി. കാവനാട് കന്നിമേൽച്ചേരി ബിസ്മി മൻസിലിൽ ഫൈസലി(25)നെയാണ്‌ ചവറ എസ്.എച്ച്.ഒ. എ.നിസാമുദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌.

പോലീസ് പറയുന്നത്: 2020 മാർച്ചിൽ ചവറ തട്ടാശേരിക്കുസമീപം അനുഗ്രഹയിൽ ആദർശ് മോഹന്റെ ബൈക്ക് മോഷണം പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ രണ്ടുപേരെ പിടികൂടുകയുണ്ടായി. ഇവരിൽനിന്നാണ് സംഘത്തിന്റെ പ്രധാനിയായ ഫൈസലിലേക്ക് അന്വേഷണമെത്തിയത്.

മോഷ്ടിച്ച ബൈക്ക് കർണാടകത്തിലെത്തിച്ച് പൊളിച്ചുവിൽക്കുകയായിരുന്നു. നേരത്തേ ബലാത്സംഗക്കേസിൽപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് കൂട്ടുപ്രതികളുമായി ചേർന്ന്‌ മോഷണത്തിന്‌ പദ്ധതിയിട്ടത്.

മോഷണത്തിനുശേഷം െബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. കൊല്ലത്തെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. സുകേഷ്, എ.എസ്.ഐ. ഷിബു, ഡാൻസാഫ് എസ്.ഐ. ആർ.ജയകുമാർ, സി.പി.ഒ. രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News