Wednesday, October 27, 2021

നഗരത്തിലെ ബാറിൽനിന്ന് പുറത്തിറങ്ങിയയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Must Read

നഗരത്തിലെ ബാറിൽനിന്ന് പുറത്തിറങ്ങിയയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂരിൽ താമസിക്കുന്ന വാടാനപ്പള്ളി ബീച്ച് മങ്ങന്തറ വീട്ടിൽ സുമേഷ് (36), എളവള്ളി സൗത്ത് ഒളാട്ട് വീട്ടിൽ ശിവദാസൻ (50) എന്നിവരെയാണ് ചാവക്കാട് ഇൻസ്പെക്ടർ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പുന്ന സ്വദേശിയായ മൻസൂർ റഷീദിനെയാണ് സംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

പ്രതികൾ ബാറിനുള്ളിൽ കത്തിയുമായി കറങ്ങി, പലരെയും ഭീഷണിപ്പെടുത്തിയിരുന്നതായി മൻസൂർ പറഞ്ഞു. മദ്യപിച്ചശേഷം ബാറിൽനിന്ന് പുറത്തിറങ്ങിയതോടെ പുറത്തുവെച്ചും സംഘം ഭീഷണിമുഴക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ചോദ്യംചെയ്തതോടെയാണ് തന്നെ സംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് മൻസൂർ പറഞ്ഞു.

എസ്.ഐ. കെ. ഉമേഷ്, എ.എസ്.ഐ.മാരായ ബാബു, ശ്രീരാജ്, സജിത്ത്, സി.പി.ഒ.മാരായ എം. ഗീത, വിപിൻ എന്നിവരും പ്രതികളെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News