Tuesday, December 1, 2020

ഓപ്പോ 125W ഫാസ്റ്റ് ചാര്‍ജര്‍ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പുറത്തിറങ്ങും

Must Read

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്....

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ...

ഓപ്പോയുടെ 125W ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയുള്ള ചാര്‍ജര്‍ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പുറത്തിറങ്ങും. ഓപ്പോ കഴിഞ്ഞ ജൂലൈയില്‍ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയെ കുറിച്ച്‌ വിശദീകരിച്ചിരുന്നു. ഈ സാങ്കേതികവിദ്യ എന്താണെന്നും അത് പവര്‍ ഔട്ട്പുട്ട് എങ്ങനെ സാധ്യമാക്കുന്നുവെന്നും വിശദീകരിച്ചു എന്നല്ലാതെ അതിനപ്പുറമുള്ള കാര്യങ്ങലൊന്നും വ്യക്തമാക്കിയിരുന്നില്ല. ലോഞ്ച് തിയ്യതിയും ഓപ്പോ അന്ന് പ്രഖ്യാപിച്ചിരുന്നില്ല. എന്തായാലും അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഓപ്പോയുടെ 125W ഫ്ലാഷ് ചാര്‍ജ് ചാര്‍ജിങ് അധികം വൈകാതെ അവതരിപ്പിക്കും. ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്റെ ലീക്ക് റിപ്പോര്‍ട്ട് അനുസരിച്ച്‌ ഓപ്പോ 125W ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ 2021 ന്റെ ആദ്യ പാദത്തില്‍ തന്നെ പുറത്തിറങ്ങും.അതായത് ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള ഏതെങ്കിലും ദിവസം ഈ അതിവേഗ ചാര്‍ജര്‍ അവതരിപ്പിക്കും. പവര്‍ ബ്രിക്ക്, കേബിള്‍ എന്നിവയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ വികസിപ്പിക്കാന്‍ കമ്ബനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഓപ്പോ ഡിവൈസുകള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ ഇതിലൂടെ ലഭ്യമായിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 125W ഫാസ്റ്റ് ചാര്‍ജിങിനായി ഓവര്‍ഹോള്‍ഡ് അഡാപ്റ്റര്‍ മാത്രമല്ല, ചാര്‍ജിംഗ് കേബിളും ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോടെ തയ്യാറാക്കേണ്ടതുണ്ടെന്ന് കമ്ബനി അറിയിച്ചു. 125W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള ഡിവൈസ് ഇതുവരെ ഇന്ത്യന്‍ വിപണിയിലെത്തിയിട്ടില്ല. 65W ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ റെനോ ഏസ് സീരീസ് സ്മാര്‍ട്ട്ഫോണുകളില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ പിന്നീട് ഏസ് ബ്രാന്‍ഡിനെ റെനോ സീരീസില്‍ നിന്ന് കമ്ബനി വേര്‍തിരിച്ചു. 125W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഓപ്പോയുടെ മറ്റൊരു എയ്‌സ് സീരീസ് ഡിവൈസില്‍ അവതരിപ്പിച്ചേക്കും. ആ ഡിവൈസിനെ കുറിച്ച്‌ ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ എപ്പോഴെങ്കിലുമായി പുതിയ ഡിവൈസ് പുറത്തിറങ്ങും. ഈ കാലയളവില്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ഫൈന്‍ഡ് എക്സ് 3 സീരീസ് ഫോണുകളിലായിരിക്കും 125W ചാര്‍ജിങ് സംവിധാനം ഉള്‍പ്പെടുത്തുക. ഓപ്പോയുടെ 125W ഫ്ലാഷ് ചാര്‍ജ് സാങ്കേതികവിദ്യ 65W ചാര്‍ജിങിനെ അപേക്ഷിച്ച്‌ ഒരു സുപ്രധാന മാറ്റമാണ്. 4000mAh ബാറ്ററിയുടെ ചാര്‍ജിംഗ് സമയം പകുതിയായി കുറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കുന്നു. 125W ഫ്ലാഷ് ചാര്‍ജിന് ഒപ്റ്റിമല്‍ ചാര്‍ജിംഗ് എഫിഷന്‍സിക്കായി ഒരു ബൈ-സെല്‍ ഡിസൈന്‍ ആവശ്യമാണെന്ന് ഓപ്പോ നേരത്തെ അറിയിച്ചിരുന്നു. ബാറ്ററിയുടെ ഡിസ്ചാര്‍ജ് റേറ്റിംഗ് 6 സി ആണ്. ഇത് 3സി എന്ന നേരത്തെ ഉണ്ടായിരുന്ന നിലവാരത്തിന്റെ ഇരട്ടിയാണ്. നിലവിലെ 65W ഫാസ്റ്റ് ചാര്‍ജിങിനായി ഉപയോഗിക്കുന്ന യുഎസ്ബി-എ ടു യുഎസ്ബി-സി കേബിളില്‍ നിന്ന് വ്യത്യസ്തമായി യുഎസ്ബി-സി ടു യുഎസ്ബി-സി ചാര്‍ജിംഗ് കേബിളായിരിക്കും 125W ഫ്ലാഷ് ചാര്‍ജ് സാങ്കേതികവിദ്യ സപ്പോര്‍ട്ട് ചെയ്യുന്നത്. അപകടങ്ങള്‍ തടയുന്നതിന് 128-ബിറ്റ് എന്‍‌ക്രിപ്ഷനും ഈ സാങ്കേതികവിദ്യയില്‍ ഉണ്ടായിരിക്കും. ഓപ്പോയില്‍ നിന്ന് കടമെടുത്ത 125W ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ റിയല്‍‌മി അവതരിപ്പിച്ചിരുന്നു. ഇതിന്റെ ലോഞ്ചും അധികം വൈകാതെ നടക്കും.The charger with Oppo’s 125W fast charging technology will be launched in the first quarter of next year. Oppo introduced fast charging technology last July. And what this technology is

Leave a Reply

Latest News

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്. ശമ്പളം നല്‍കാന്‍ ഫണ്ട് അനുവദിച്ചതായി ആശുപത്രി...

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി...

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബവും കൊവിഡ് വാക്‌സിൽ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് പ്രസിദ്ധീകരിച്ച 19...

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോടും സ്വന്തം പാര്‍ട്ടിയോടും പിണറായി ചര്‍ച്ച ചെയ്യുന്നില്ല, അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. കെ.എസ്.എഫ്.ഇ റെയ്ഡ് നടത്തിയത് പിണറായിയുടെ വിജിലന്‍സെന്നും...

More News