Tuesday, December 1, 2020

ഇടക്കാല ജാമ്യം അനുവദിച്ച ചാനൽ ഉടമയും എഡിറ്റർ ഇൻ ചീഫുമായ അർണബ് ഗോസ്വാമി ജയില്‍ മോചിതനായി; റോഡ് ഷോ ഒരുക്കിയാണ് അനുയായികള്‍

Must Read

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍...

വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല്...

കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോർ ബസുകളിൽ ചൊവ്വാഴ്ചമുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും

കൊല്ലം : കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോർ ബസുകളിൽ ചൊവ്വാഴ്ചമുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും. കോവിഡ് ബാധയെത്തുടർന്ന് പൊതുഗതാഗതസംവിധാനത്തിൽനിന്ന് അകന്നുനിൽക്കുന്ന യാത്രക്കാരെ...

മുംബൈ∙ റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ചാനൽ ഉടമയും എഡിറ്റർ ഇൻ ചീഫുമായ അർണബ് ഗോസ്വാമി ജയില്‍ മോചിതനായി. റോഡ് ഷോ ഒരുക്കിയാണ് അനുയായികള്‍ അർണബിനെ വരവേറ്റത്. ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് വിളിച്ച് അര്‍ണബ് ആവേശത്തില്‍ പങ്കുചേര്‍ന്നു. ഇത് ഇന്ത്യയുടെ വിജയമാണന്നും സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും അര്‍ണബ് പറഞ്ഞു. ശുഭവാര്‍ത്ത എത്തിയെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു.

അമ്പതിനായിരം രൂപയുടെ ജാമ്യത്തില്‍, അര്‍ണബിനെയും മറ്റു രണ്ട് പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അര്‍ണബ് ഗോസ്വാമിയെ ആത്മഹത്യക്കേസില്‍ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. പണം നല്‍കാനുണ്ടെന്ന പേരില്‍ മാത്രം ഒരാള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കേസെടുക്കാനാകുമോ…? ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തില്‍ പ്രതിയുടെ ഭാഗത്തുനിന്ന് നിരന്തരമായ സമ്മര്‍ദ്ദം ഉണ്ടെങ്കിലേ പ്രേരണക്കുറ്റം നിലനില്‍ക്കൂ.
പ്രഥമദൃഷ്ട്യാ ഇതൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഒരാളുടെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുണ്ടാകും. റിപ്പബ്ലിക് ചാനല്‍ താന്‍ കാണാറില്ല. ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ക്കും കാണാതിരിക്കാം. പക്ഷെ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഒരാളെ തുടര്‍ച്ചയായി വേട്ടയാടുമ്പോള്‍ ഇടപെടാതിരിക്കുന്നത് നീതിയെ കൊഞ്ഞനംകുത്തുന്നതിന് തുല്യമായിരിക്കും.

English summary

Channel owner and editor-in-chief Arnab Goswami released on bail

Leave a Reply

Latest News

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍...

വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെവിദഗ്ധർ വിമാനത്തിന്റെ...

കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോർ ബസുകളിൽ ചൊവ്വാഴ്ചമുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും

കൊല്ലം : കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോർ ബസുകളിൽ ചൊവ്വാഴ്ചമുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും. കോവിഡ് ബാധയെത്തുടർന്ന് പൊതുഗതാഗതസംവിധാനത്തിൽനിന്ന് അകന്നുനിൽക്കുന്ന യാത്രക്കാരെ ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിളവ് നൽകുന്നത്.

നാലുദിവസം ചുഴലിക്കാറ്റും മഴയും ; കേരളത്തിൽ കനത്ത ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുദിവസം ചുഴലിക്കാറ്റും പെരുമഴയുമായിരിക്കും. തെക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് കർശനമായി വിലക്കി. കടലിൽ പോയ ബോട്ടുകളും വള്ളങ്ങളും കരയ്ക്കടുപ്പിക്കാൻ ദുരന്ത നിവാരണ സേന...

മലബാർ, മാവേലി എക്സ്പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ അനുമതി

ന്യൂഡൽഹി:മലബാർ, മാവേലി എക്സ്പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും...

More News