Sunday, September 19, 2021

പരാതിയെക്കുറിച്ചന്വേഷിക്കാൻ വിളിച്ച പോലീസിനെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയുംചെയ്തതിന് ചങ്ങരംകുളം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു

Must Read

പരാതിയെക്കുറിച്ചന്വേഷിക്കാൻ വിളിച്ച പോലീസിനെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയുംചെയ്തതിന് ചങ്ങരംകുളം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിനെ മോചിപ്പിക്കാൻ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ ഭാര്യയുടെ പേരിലും കേസെടുത്തു.

ചങ്ങരംകുളം പോലീസ്‌സ്റ്റേഷനടുത്ത് താമസിക്കുന്ന സുരേഷിനെ(48)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ വാടകയ്ക്കു താമസിക്കുന്ന ക്വാർട്ടേഴ്സിൽ വെള്ളം ലഭിക്കുന്നില്ലെന്ന് പോലീസിൽ പരാതി പറഞ്ഞിരുന്നു. വാടക നൽകാത്തതുമൂലം കെട്ടിടമുടമ വാട്ടർ കണക്‌ഷൻ വിച്ഛേദിച്ചതാണു കാരണം. പോലീസ് ഈ വിവരം പറയാൻ ഫോണിൽ വിളിച്ചപ്പോൾ പോലീസുകാരനെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സുരേഷിനെതിരായ പരാതി. ഇയാളെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. പിന്നാലെ സ്റ്റേഷനിലെത്തിയ ഭാര്യ അടച്ചിട്ട ഗ്രിൽ ബലമായി തുറന്ന്‌ അകത്തുകയറുകയും വനിതാപോലീസിനെ ആക്രമിക്കുകയുംചെയ്തതായി പോലീസ് പറയുന്നു. അതോടെയാണ് ഇവരുടെ പേരിലും കേസെടുത്തത്.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News