Monday, January 17, 2022

മദപ്പാടിലും അനുസരണ; കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു

Must Read

നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പാലക്കാടു നിന്നു ചന്ദ്രശേഖരൻ കൊട്ടിയൂരെത്തുന്ന കാലത്തു മന്ദംചേരിയിലും കണ്ടപ്പനത്തുമുള്ള കൂപ്പുകളിൽ തടി പിടിക്കാനായി ഒട്ടേറെ നാട്ടാനകളുണ്ടായിരുന്നു.

പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ മറ്റ് ആചാരവേളകൾക്കും ആന ആവശ്യമായിരുന്നതിനാലാണു സ്വന്തമായൊരു ആനയെ വാങ്ങാൻ കൊട്ടിയൂർ ദേവസ്വം തീരുമാനിക്കുന്നത്. അന്ന് 3 ആനകളെയാണു ദേവസ്വം പരിഗണിച്ചത്. നറുക്കെടുപ്പിലൂടെ ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടു. കൂപ്പുകൾ ഒഴിയുകയും തടി പിടിക്കാൻ വന്ന ആനകൾ കൊട്ടിയൂർ വിടുകയും ചെയ്തപ്പോൾ നാടിനു സ്വന്തമായുള്ള ഒരേയൊരു ആനയായി ചന്ദ്രശേഖരൻ മാറി.


മദപ്പാടുള്ളപ്പോൾ പോലും ചന്ദ്രശേഖരൻ ആരെയും ഉപദ്രവിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്തിട്ടില്ല. ലക്ഷക്കണക്കിനു ജനങ്ങളെ ഭക്തിയിൽ ആറാടിച്ച പൊന്നിൻ ശീവേലികളുടെ മുന്നിൽ സുവർണ നെറ്റിപ്പട്ടം കെട്ടി, അമ്മാറയ്ക്കൽ തറയിലെ ദേവിയുടെ തിടമ്പുമായി ചന്ദ്രശേഖരൻ തലയെടുപ്പോടെ നിന്നു. നെടുവോടൻ കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു ആദ്യത്തെ പാപ്പാൻ. പിന്നീട് പി.ചേക്കുവും എം.കെ.ഭാസ്കരനുമെത്തി.

ഭണ്ഡാരം എഴുന്നള്ളത്തു മുതൽ മകം കലം വരവു നാൾ വരെ പ്രതിദിനം രണ്ടു ശീവേലികളിലെങ്കിലും ചന്ദ്രശേഖരൻ ഉണ്ടാകും. കലം വരവു നാൾ സന്നിധാനത്തു നിന്നു മടങ്ങുമ്പോൾ ചന്ദ്രശേഖരനു മധുരം നൽകാൻ സ്ഥാനികരും ഭക്തജനങ്ങളും കാട്ടുന്ന തിരക്കും അതിനോടു ചന്ദ്രശേഖരന്റെ സൗമ്യമായ പ്രതികരണവും കൗതുകമുള്ള കാഴ്ചയായിരുന്നു. ചടങ്ങുകളുടെ ഒടുക്കം പിന്നോട്ടു നടന്നു ബാവലി പുഴ മുറിച്ചു കടക്കുമ്പോൾ പോലും പാപ്പാന്റെ നിർദേശം ചന്ദ്രശേഖരന് ആവശ്യമുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിലെ ആചാരങ്ങളെല്ലാം അവനു കൃത്യമായി അറിയാമായിരുന്നു.

സോഷ്യൽ ഫോറസ്ട്രി എസിഎഫ് ജി.പ്രദീപിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സീനിയർ വെറ്ററിനറി സർജൻമാരായ ഡോ.ബിറ്റു ജോസഫ്, ഡോ.വി.ഐ.ജിജിമോൻ എന്നിവരുടെ നേതൃത്വത്തിലാണു പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. പ്രത്യേകമായി നിർമിച്ച കുഴിയിൽ ദഹിപ്പിച്ചു.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News