Sunday, September 26, 2021

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത. നിലവിലെ മഴയുടെ ശക്തികൂടുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഞായറാഴ്ച വരെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സമുദ്രതീരമേഖലകളിൽ കനത്ത കാറ്റിനുള്ള സാദ്ധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. മുതൽ 50 കിലോമീറ്റർ വരെ വേഗതയില് കാറ്റടിച്ചേക്കാം. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തുജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കടലിൽ കാറ്റിന്റെ വേഗം 60 കിലോമീറ്റർ ആകുമെന്നതിനാൽ മത്സ്യബന്ധനം ഒഴിവാക്കണമെന്നും നിലവിൽ കടലിലുള്ളവർ എത്രയും വേഗം തിരികെ പോരണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Latest News

ചൈനയിലെ ഹെനാന്‍ പ്രവശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഒരു മരണം

ചൈനയിലെ ഹെനാന്‍ പ്രവശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഒരു മരണം. രണ്ടു പേരെ കാണാതായി. വെള്ളിയാഴ്ച പുലര്‍ച്ചെ തൊട്ടു പെയ്ത മഴയില്‍ 15 ടൗണ്‍ഷിപ്പുകള്‍ വെള്ളപ്പൊക്ക...

More News