മാഡ്രിഡ്/മ്യൂണിക്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് ടീമുകളായ റയൽ മാഡ്രിഡും വിയ്യാറയലും സെമിയിൽ. ചെൽസിയെ ക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി 5-4ന് തോൽപ്പിച്ചാണ് റയൽ സെമി ഉറപ്പിച്ചത്. ജർമൻ വന്പനായ ബയേണ്‍ മ്യൂണിക്കിനെ ഇരുപാദങ്ങളിലുമായി മറികടന്നാണ് വിയ്യാ റയൽ അവസാന നാലിൽ എത്തിയത്.
സ്വന്തം മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ അവസാന നിമിഷത്തെ ഗോളിലൂടെയാണ് റയൽ സെമി കടന്നത്. ആദ്യ പാദത്തിൽ 3-1ന്റെ വിജയം റയൽ നേടിയിരുന്നു. രണ്ടാം പാദ മത്സരം 3-2ന് ചെൽസി വിജയിച്ചെങ്കിലും 5-4 ന്റെ അഗ്രിഗേറ്റ് സ്കോറിൽ റയൽ മാഡ്രിഡ് സെമി ഉറപ്പിച്ചു. ഒരു ഘട്ടത്തിൽ അഗ്രിഗേറ്റ് സ്കോറിൽ 3-4 എന്ന നിലയിൽ പുറകിൽ പോയ ശേഷമാണ് റയലിന്റെ തിരിച്ചുവരവ്.
ബയൺ മ്യൂണിക്കിനെ അലിയാൻസ് അരീനയിൽ അവരുടെ സ്വന്തം കാണികൾക്ക് മുമ്പിൽ സമനിലയിൽ കുരുക്കിയാണ് വിയ്യാറയൽ സെമി ഉറപ്പിച്ചത്. രണ്ടാം പാദ ക്വാർട്ടർ 1-1 എന്ന് അവസാനിച്ചപ്പോൾ അഗ്രിഗേറ്റ് സ്കോറിൽ 2-1നായിരുന്നു വിയ്യറയൽ വിജയം. ആദ്യ പാദത്തിൽ വിയ്യാറയൽ 1-0ന് വിജയച്ചിരുന്നു