Thursday, July 29, 2021

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇരുന്നൂറോളം ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ പരീക്ഷാ ചുമതലയുള്ള ചെയർമാന് സസ്‌പെൻഷൻ

Must Read

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇരുന്നൂറോളം ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ പരീക്ഷാ ചുമതലയുള്ള ചെയർമാന് സസ്‌പെൻഷൻ. സിൻഡിക്കേറ്റ് ഉപസമിതിയ്‌ക്കൊപ്പം അന്വേഷണത്തിനായി പോലീസിലും സർവ്വകലാശാല പരാതി നൽകും. ഉത്തരക്കടലാസ് മൂല്യനിർണ്ണയം നടത്തിയ ശേഷം തിരികെ നൽകിയെന്ന് സംസ്‌കൃതം സാഹിത്യം വകുപ്പിലെ പരീക്ഷാ ചുമതലയിലുള്ള ചെയർമാൻ ഡോ. കെ. എ സംഗമേശൻ പറഞ്ഞു. എന്നാൽ തനിക്ക് ലഭിച്ചില്ലെന്ന് വകുപ്പ് മേധാവി കെ. ആർ അംബിക വ്യക്തമാക്കി.

വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് പരീക്ഷാ ചെയർമാൻ സംഗമേശനെ സസ്‌പെൻഡ് ചെയ്യാൻ വൈസ് ചാൻസിലർ അദ്ധ്യക്ഷനായി ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. സംസ്‌കൃതം സാഹിത്യം വിഭാഗം മൂന്നാം സെമസ്റ്റർ പരീക്ഷയുടെ 276 ഉത്തക്കടലാസുകളാണ് കാണാതായത്. കഴിഞ്ഞ ജനുവരിയിലായിരുന്നു പരീക്ഷ നടന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്രീകൃത മൂല്യനിർണയം ഉണ്ടായിരുന്നില്ല. അതിനുപകരം ഉത്തരക്കടലാസുകൾ ബന്ധപ്പെട്ട അദ്ധ്യാപകർക്ക് മൂല്യനിർണ്ണയത്തിനായി കൊടുത്ത് വിടുകയായിരുന്നു. ഏപ്രിൽ അവസാനത്തോടെ തിരികെ നൽകണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ രണ്ടാം തരംഗത്തെ തുടർന്നുള്ള ലോക്ഡൗൺ മെയ് ആദ്യം മുതൽ ആരംഭിച്ചതിനാൽ ഇത് നീളുകയായിരുന്നു. കഴിഞ്ഞ മാസം സർവ്വകലാശാലയുടെ പ്രവർത്തനം പുനരാരംഭിച്ചപ്പോഴാണ് മൂല്യനിർണ്ണയത്തിന് നൽകിയ ഉത്തരക്കടലാസുകൾ തിരികെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമായത്.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News