Thursday, July 29, 2021

സംസ്ഥാനത്തെ സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ

Must Read

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും സന്ദർശനം.

കൊതുകുനിവാരണം, ബോധവത്ക്കരണം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുറമെ ലാബ് സംവിധാനം കൂട്ടുന്നതടക്കമുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയിരുന്നു. ചുവന്ന പാട്, പനി എന്നിവയാണ് സിക്കയുടെ പ്രധാന രോഗലക്ഷണങ്ങൾ. തലവേദന, ശരീരത്തിൽ തടിപ്പ്, ചൊറിച്ചിൽ, സന്ധിവേദന, പേശിവേദന എന്നിവയും ലക്ഷണമാണ്. രോഗം അത്ര മാരകമല്ലെങ്കിലും ഗർഭിണികളിൽ രോഗബാധ ഉണ്ടായാൽ ഗർഭസ്ഥ ശിശുവിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ

Leave a Reply

Latest News

ഇന്ത്യയിൽ നിന്നും മോഷ്ടിച്ച്കൊണ്ടുപോയതടക്കം 14 വിഗ്രഹങ്ങളും ശിൽപ്പങ്ങളും രാജ്യത്തിന് തിരികെ നൽകാനൊരുങ്ങി ഓസ്‌ട്രേലിയ

സ്ഡിനി : ഇന്ത്യയിൽ നിന്നും മോഷ്ടിച്ച്കൊണ്ടുപോയതടക്കം 14 വിഗ്രഹങ്ങളും ശിൽപ്പങ്ങളും രാജ്യത്തിന് തിരികെ നൽകാനൊരുങ്ങി ഓസ്‌ട്രേലിയ. അനധികൃതമായി കടത്തുകയോ കൊള്ളയടിക്കുകയോ ചെയ്ത പതിനാല് വിഗ്രഹങ്ങൾ തിരികെ...

More News