ഭിക്ഷാടകരെ അഞ്ച് വർഷത്തിനുള്ളിൽ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ

0

ന്യൂഡൽഹി: രാജ്യത്തെ ഭിക്ഷാടകരെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതി. അഞ്ച് വർഷത്തിനുള്ളിൽ 20,000 ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനാണ് സർക്കാർ ശ്രമം.

2025-26 ആകുമ്പോഴേക്കും സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇന്റിവിജ്വൽസ് ഫോർ ലൈവ്ലിഹുഡ് ആന്റ് എന്റർപ്രൈസ് എന്ന പദ്ധതി വഴി പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. സ്‌മൈൽ പദ്ധതിയെന്നാണ് ഈ സ്‌കീമിനെ ചുരുക്കത്തിൽ വിളിക്കുന്നത്.

രാജ്യത്തെ ഭിക്ഷാടകരില്ലാത്ത ഇടമാക്കി മാറ്റാനുള്ള പദ്ധതി സംബന്ധിച്ച വിവരം കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ് ലോക്‌സഭയിലാണ് അറിയിച്ചത്. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വഴി സർക്കാരിതര സംഘടനകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.

സർവേ, ഐഡന്റിഫിക്കേഷൻ, മൊബിലൈസേഷൻ, റെസ്‌ക്യു, ഷെൽട്ടർ ഹോം, കോംപ്രിഹെൻസീവ് റീസെറ്റിൽമെന്റ് തുടങ്ങിയവയിലൂടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

Leave a Reply