ന്യൂഡൽഹി: വൊഡാഫോൺ- ഐഡിയയുടെ ഓഹരികൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കും. വിഐയുടെ 38.8 ശതമാനം ഓഹരികളാണ് കേന്ദ്രം ഏറ്റെടുക്കുക. സ്പെക്ട്രം കുടിശിഖയ്ക്ക് പകരമായാണ് കേന്ദ്രം ഓഹരി ഏറ്റെടുക്കുക.
ഏറ്റെടുക്കലിന് വൊഡാഫോൺ- ഐഡിയ ഡയറക്ടർ ബോർഡ് തിങ്കളാഴ്ചയാണ് അനുമതി നൽകിയത്. ഇതോടെ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്ര സർക്കാർ മാറും.
പ്രമോട്ടർ ഷെയർഹോൾഡർമാരായ വൊഡാഫോൺ ഗ്രൂപ്പിന് ഏകദേശം 28.5 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് ഏകദേശം 17.8 ശതമാനവും ഓഹരി ഉണ്ടായിരിക്കുമെന്ന് ടെലികോം ഓപ്പറേറ്റർ എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.