Saturday, May 15, 2021

സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Must Read

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് നടപടി.

80 കോടി ഗുണഭോക്താക്കള്‍ക്കാണ് പ്രയോജനം ചെയ്യുക. 26,000 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കിവെയ്ക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ് രാജ്യം. ഒന്നാം തരംഗത്തേക്കാള്‍ കൂടുതല്‍ മാരകമായാണ് രണ്ടാം തരംഗം രാജ്യത്ത് വീശിയടിക്കുന്നത്. പലയിടത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കോടി കണക്കിന് ആളുകള്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ്. കൂടുതല്‍ പേര്‍ പട്ടിണിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summery

Central government announces free ration

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News