Saturday, May 15, 2021

ലോക്ക്ഡൗൺ ഏർപ്പെടുത്താനും കണ്ടെയ്ൻമെന്‍റ് സോൺ നിശ്ചയിക്കാനും സംസ്ഥാനങ്ങൾക്ക് പുതിയ മാർഗരേഖയുമായി കേന്ദ്രം

Must Read

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നി​യ​ന്ത്രി​ക്കാ​ൻ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്താ​നും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​ശ്ച​യി​ക്കാ​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പു​തി​യ മാ​ർ​ഗ​രേ​ഖ​യു​മാ​യി കേ​ന്ദ്രം. കോ​വി​ഡ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് ഒ​രാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ പ​ത്ത് ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​മാ​കു​ക​യോ, ആ​ശു​പ​ത്രി​ക​ളി​ൽ 60 ശ​ത​മാ​നം ബെ​ഡി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ങ്കി​ലോ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം, മേ​ഖ​ല​യി​ലെ വ്യാ​പ​നം, ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ലോ​ക്ക്ഡൗ​ൺ, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ചു​രു​ങ്ങി​യ​ത് 14 ദി​വ​സ​ത്തേ​ക്ക് ഏ​ർ​പ്പെ​ടു​ത്ത​ണം.

ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ:-

സാ​മൂ​ഹി​കം, രാ​ഷ്‌​ട്രീ​യം, കാ​യി​കം, വി​നോ​ദം, അ​ക്കാ​ദ​മി​ക്, സാം​സ്കാ​രി​കം, മ​തം, ഉ​ത്സ​വ സം​ബ​ന്ധി​യാ​യ മ​റ്റ് ഒ​ത്തു​ചേ​ര​ലു​ക​ൾ തു​ട​ങ്ങി​യ​വ നി​രോ​ധി​ക്ക​ണം.

വി​വാ​ഹ​ങ്ങ​ളി​ൽ 50 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാം. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ 20 പേ​ർ​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം.

ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ, സി​നി​മ തീ​യ​റ്റ​റു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ളും ബാ​റു​ക​ളും, സ്പോ​ർ​ട്സ് കോം​പ്ല​ക്സു​ക​ൾ, ജിം, ​സ്പാ, നീ​ന്ത​ൽ​ക്കു​ളം, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ അ​ട​യ്ക്ക​ണം.

അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ മാ​ത്ര​മേ പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും അ​നു​വ​ദി​ക്കാ​വൂ.

റെ​യി​ൽ‌​വേ, മെ​ട്രോ, ബ​സ്, ക്യാ​ബു​ക​ൾ തു​ട​ങ്ങി​യ പൊ​തു​ഗ​താ​ഗ​തം അ​വ​യു​ടെ ശേ​ഷി​യു​ടെ പ​കു​തി ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​പ്പി​ക്കാം.

അവശ്യവസ്തുക്കളുടെ ഗതാഗതം ഉൾപ്പെടെയുള്ള അന്തർ-സംസ്ഥാന സർവീസുകൾക്കു നിയന്ത്രണങ്ങൾ പാടില്ല.

ഓഫിസുകൾക്ക് പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം.

വ്യ​വ​സാ​യി​ക, ശാ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ൾ അ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണം. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്ത​ണം

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News