കോവിഡ്‌ വര്‍ധനയുടെ സാഹചര്യമുണ്ടായാല്‍ നേരിടാന്‍ തയാറായിരിക്കണമെന്ന്‌ സംസ്‌ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കേന്ദ്രം

0

ന്യൂഡല്‍ഹി: കോവിഡ്‌ വര്‍ധനയുടെ സാഹചര്യമുണ്ടായാല്‍ നേരിടാന്‍ തയാറായിരിക്കണമെന്ന്‌ സംസ്‌ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കേന്ദ്രം. കോവിഡ്‌ ചികില്‍സയ്‌ക്കുള്ള എട്ട്‌ പ്രധാന മരുന്നുകളുടെ സ്‌റ്റോക്ക്‌ ഉറപ്പുവരുത്തണമെന്നും നിര്‍ദേശം.
ഇന്നലെ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നതോദ്യോഗസ്‌ഥരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷണ്‍ ചര്‍ച്ച നടത്തി. ഏതൊരു സാഹചര്യവും നേരിടാന്‍ ആശുപത്രികള്‍ കരുതിയിരിക്കണമെന്ന്‌ കോവിഡ്‌ പുനരവലോകന യോഗത്തില്‍ ഭൂഷണ്‍ അഭ്യര്‍ഥിച്ചു. ഒമിക്രോണ്‍ വകഭേദം വെല്ലുവിളിയായ സാഹചര്യത്തിലാണ്‌ അടിയന്തിര യോഗം ചേര്‍ന്നത്‌.
വെന്റിലേറ്ററുകള്‍, പി.എസ്‌.എ. പ്ലാന്റുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ എന്നിവയൊക്കെ തയാറാക്കി നിര്‍ത്തണമെന്ന നിര്‍ദേശമാണ്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനത്തെ സെക്രട്ടറിമാര്‍ക്കും നാഷണല്‍ ഹെല്‍ത്ത്‌ മിഷന്‍ ഡയറക്‌ടേഴ്‌സുമാര്‍ക്കും നല്‍കിയത്‌.
സംസ്‌ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകളില്‍ പലതും ഏറ്റെടുക്കാതെ ഫീല്‍ഡ്‌ ആശുപത്രികളില്‍ ഉപയോഗരഹിതമായി കിടക്കുന്ന സ്‌ഥിതിയാണെന്ന്‌ രാജേഷ്‌ ഭൂഷണ്‍ പറഞ്ഞു.

Leave a Reply