Thursday, May 13, 2021

ദേശവിരുദ്ധ സംഭാഷണങ്ങളും മത സൗഹാര്‍ദം തകര്‍ക്കുന്ന രംഗങ്ങളും; പാര്‍വതി തിരുവോത്തിന്റെ പുതിയ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

Must Read

തിരുവനന്തപുരം: പാര്‍വതി തിരുവോത്തിന്റെ പുതിയ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം’ എന്ന ചിത്രത്തിനാണ് റീജണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. ചിത്രത്തില്‍ ദേശവിരുദ്ധ സംഭാഷണങ്ങളും മത സൗഹാര്‍ദം തകര്‍ക്കുന്ന രംഗങ്ങളും ഉണ്ടെന്ന് കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ആര്യാടന്‍ ഷൗക്കത്ത് തിരക്കഥയെഴുതിയ ചിത്രത്തില്‍ ജെഎന്‍യു, കശ്മീര്‍ വിഷയങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പഠനത്തിനെത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് പാര്‍വതി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ പ്രധാനവ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ പരിശോധനകള്‍ക്കായി ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല.

English summary

Censor board denies permission for Parvathy Thiruvoth’s new film

Previous articleസഭാ തർക്കം; പരിഹാര നിര്‍ദ്ദേശങ്ങൾ ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചര്‍ച്ച; ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികൾ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും, മറ്റന്നാൾ യാക്കോബായ പ്രതിനിധികളും; സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടപെടൽ വേഗത്തിലാക്കണമെന്ന് ഓർത്തഡോക്സ് വിഭാഗവും മലങ്കര സഭ തർക്ക പരിഹാരത്തിന് നിയമ നിർമ്മാണം അടക്കമുള്ള സാധ്യതകൾ പരിഗണിക്കണമെന്ന് യാക്കോബായ വിഭാഗവും ആവശ്യപ്പെടും
Next articleകേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കര്‍ഷക പ്രക്ഷോഭ വേദിയില്‍

Leave a Reply

Latest News

മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായതിന്‍റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ വ്യാപനം ​രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന്​ രാവിലെ ഒന്നുവരെ ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന്​...

More News