യുഎസ് ഓപ്പണിൽ‌നിന്ന് പ്രമുഖരുടെ പിൻമാറ്റം തുടരുന്നു

0

ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ‌നിന്ന് പ്രമുഖരുടെ പിൻമാറ്റം തുടരുന്നു. റോജര്‍ ഫെഡറർ, നിലവിലെ ചാമ്പ്യന്‍ ഡൊമിനിക്ക് തീം എന്നിവർക്ക് പിന്നാലെ റാഫേൽ നദാലും യുഎസ് ഓപ്പണിൽനിന്നും പിൻമാറി.

ഇ​ട​ത് കാ​ലി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് ന​ദാ​ലി​ന്‍റെ പി​ന്‍​മാ​റ്റം. ജൂ​ണി​ൽ ഫ്ര​ഞ്ച് ഓ​പ്പ​ൺ സെ​മി​യി​ലെ പ​രാ​ജ​യ​ത്തി​നു ശേ​ഷം ന​ദാ​ൽ പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്. ഇ​നി ഈ ​സീ​സ​ണി​ൽ താ​ൻ കോ​ർ​ട്ടി​ലേ​ക്കി​ല്ലെ​ന്ന് താ​രം അ​റി​യി​ച്ചു. തി​രി​ച്ചു വ​രാ​നാ​യി കു​റ​ച്ച് സ​മ​യം ആ​വ​ശ്യ​മു​ണ്ടെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

Leave a Reply