സി.ഡി.എസ്‌. ജനറല്‍ ബിപിന്‍ റാവത്ത്‌ സഞ്ചരിച്ച ഹെലികോപ്‌ടര്‍ തകര്‍ന്നു വീണതു റോഡില്‍നിന്നു 10 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത്‌

0

കുനൂര്‍: സി.ഡി.എസ്‌. ജനറല്‍ ബിപിന്‍ റാവത്ത്‌ സഞ്ചരിച്ച ഹെലികോപ്‌ടര്‍ തകര്‍ന്നു വീണതു റോഡില്‍നിന്നു 10 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത്‌.
രക്ഷാപ്രവര്‍ത്തകര്‍ മലകയറിയാണ്‌ അപകടസ്‌ഥലത്തെത്തിയത്‌. ആളുകള്‍ ബക്കറ്റിലും മറ്റും വെള്ളം കൊണ്ടുവന്നു തീകെടുത്താന്‍ ശ്രമിക്കുന്നതിന്റെയും ഒരു കൂട്ടം സൈനികര്‍ യാത്രക്കാരിലൊരാളെ താല്‍ക്കാലിക സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതും അപകടസ്‌ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കുനൂരിലെ കോട്ടേരി ഫാമിനു സമീപത്തായാണ്‌ ഹെലികോടപ്‌ടര്‍ തകര്‍ന്നു വീണത്‌. അപകടത്തിനു പിന്നാലെ സ്‌ഥലത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പുറത്തുനിന്നുള്ളവരെ അവിടേക്കു കടത്തിവിട്ടില്ല.

Leave a Reply