Thursday, September 23, 2021

കാക്കനാട് മയക്കുമരുന്ന് കേസിൽ സി.സി.ടി.വി. ദൃശ്യങ്ങൾ എക്സൈസ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തതോടെ കൂടുതൽ പ്രതികൾ പിടിയിലാകുമെന്ന് ഉറപ്പായി

Must Read

കാക്കനാട് മയക്കുമരുന്ന് കേസിൽ സി.സി.ടി.വി. ദൃശ്യങ്ങൾ എക്സൈസ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തതോടെ കൂടുതൽ പ്രതികൾ പിടിയിലാകുമെന്ന് ഉറപ്പായി. നിലവിൽ കേസിൽ ഒഴിവാക്കിയ യുവതിയും യുവാവും കൂടാതെ, പ്രതികളുടെ അപ്പാർട്ട്‌മെന്റിൽ വന്നുപോയ മറ്റുള്ളവർക്കെതിരേയും അന്വേഷണമുണ്ടാകും. സമീപവാസികളുടെ മൊഴിപ്രകാരം നിരവധി യുവതീയുവാക്കൾ ഇവിടെ വന്നുപോയെന്നാണ് എക്സൈസ് കണ്ടെത്തിയത്. അർദ്ധരാത്രിയും പുലർച്ചെയുമെല്ലാം ഇവിടെ ആളുകൾ വന്നുപോകാറുണ്ടായിരുന്നു.

അപ്പാർട്ടുമെന്റിൽ റേവ് പാർട്ടി നടന്നതായും എക്സൈസ് സംശയിക്കുന്നുണ്ട്. പ്രതികൾ കൊച്ചിക്ക് പുറത്ത് പലയിടങ്ങളിലും റേവ് പാർട്ടി നടത്തിയിട്ടുള്ളവരാണ്. വയനാട് വൈത്തിരിക്കടുത്ത് പുളിയൻമലയിൽ പ്രതികൾ ഉപയോഗിച്ച ടെന്റ് ഹൗസ് എക്സൈസ് കണ്ടെത്തിയിരുന്നു. പ്രതികൾ ഇവിടെ ദിവസങ്ങളോളം ക്യാമ്പ് ചെയ്തിരുന്നു. ഇവിടെ മയക്കുമരുന്ന് പാർട്ടി നടന്നതായാണ് വിവരം.

കാക്കനാട്ടെ അപ്പാർട്ടുമെന്റിൽ എക്സൈസ് പരിശോധന നടത്തിയ ദിവസം കേസിൽ ഒഴിവാക്കപ്പെട്ട യുവതിയും യുവാവും എപ്പോഴാണ് വന്നതെന്നും ഇതിനു മുമ്പ് ഇവർ എത്രതവണ വന്നിരുന്നുവെന്നുമെല്ലാം സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് എക്സൈസിന് കണ്ടെത്താൻ കഴിയും. ആറുമാസം വരെ പഴക്കമുള്ള ദൃശ്യങ്ങൾ പരിശോധിക്കുക വഴി പ്രതികളുടെ അപ്പാർട്ടുമെന്റിലെ സ്ഥിരം സന്ദർശകരെ കണ്ടെത്താനും ചോദ്യംചെയ്യാനും എക്സൈസിനാകും. എന്നാൽ, മാസ്ക് വെച്ച് അപ്പാർട്ടുമെന്റിലേക്ക് വരുന്ന ആളുകളെ കണ്ടെത്തുക പ്രയാസമായേക്കും. ഇത്തരം സാഹചര്യത്തിൽ പ്രതികളോട് ഇവർ ആരാണെന്ന് തിരക്കേണ്ടതായി വരും.

മയക്കുമരുന്നുമായി പിടിയിലായ ദിവസം തങ്ങൾക്കൊന്നും അറിയില്ലെന്ന ഒറ്റ നിലപാടിലായിരുന്നു പ്രതികൾ. ഒന്നും വിട്ടുപറയാതിരുന്ന പ്രതികളെക്കൊണ്ട് കൂടുതൽ വിവരങ്ങൾ പറയിപ്പിക്കാൻ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലാകും എക്സൈസ് നടത്തുക. ഇതിനാണ് സി.സി.ടി.വി. ദൃശ്യങ്ങൾ നേരത്തെതന്നെ പിടിച്ചെടുത്തത്

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News