Tuesday, December 1, 2020

തൃശ്ശൂര്‍ ജില്ലയില്‍ റിപ്പര്‍ മോഡലില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണ്ണം കവരുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Must Read

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ റിപ്പര്‍ മോഡലില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണ്ണം കവരുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.

പേരാമ്പ്രയിലെ കള്ളുഷാപ്പ് മാനേജരായ മനോജ് ആക്രമിക്കപ്പെട്ടതാണ് ആദ്യത്തെ സംഭവം. ജൂണ്‍ 5 ന് ഷാപ്പിലെത്തിയ രണ്ട് പേര്‍ കള്ള് കുടിച്ച ശേഷം പാഴ്‌സല്‍ ചോദിച്ചു. പാഴ്‌സലെടുക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് മാല കവര്‍ന്നു. അടിയേറ്റ് ഭിത്തിയിലേക്ക് വീണ മനോജ് ആഴ്ചകള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.

ആമ്പല്ലൂരിലെ തയ്യല്‍ക്കടയുടമയായ 38 കാരിയെ ആഗസ്റ്റ് 28 നാണ് ആക്രമിച്ചത്. അക്രമി ഒരാളായിരുന്നു. രണ്ട് സംഭവങ്ങളിലായി നാല് പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. കവര്‍ച്ച പതിവായതോടെയാണ് പൊലീസ് പൊതുജനത്തിന്റെ സഹായം തേടിയത്.

മാസങ്ങളോളം ശ്രമിച്ചാണ് കടകളില്‍ നിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ഹെല്‍മറ്റ് വച്ച ദൃശ്യങ്ങളായതിനാല്‍ ആളുകളെ തിരിച്ചറിയാനായിട്ടില്ല. വണ്ടി നന്പരും വ്യക്തമല്ല. മിക്കവാറും വ്യാജ നന്പര്‍ ആണ് ഇവര്‍ ഇപയോഗിക്കുന്നതെന്നും പൊലീസിന് ഉറപ്പാണ്.

ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് ഇവരുടെ കവര്‍ച്ച. പാലിയേക്കര ടോള്‍ പ്ലാസയിലൂടെയുള്ള സഞ്ചാരം ഇവര്‍ ബോധപൂര്‍വം ഒഴിവാക്കിയതായി പൊലീസ് കരുതുന്നു. കവര്‍ച്ച നടത്തുന്നു എന്നതിനേക്കാള്‍ തലയ്ക്കടിച്ച് കവര്‍ച്ച നടത്തുന്ന രീതിയാണ് ഭയാനകമെന്നാണ് പൊലീസ് കരുതുന്നത്. ഇവരെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ ചാലക്കുടി ഡിവൈഎസ്പിയെ ബന്ധപ്പെടാനാണ് നിര്‍ദേശം

English summary

CCTV footage of gold grabbers being hit on the head with an iron pipe by a ripper in Thrissur district

Leave a Reply

Latest News

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും പറയാം. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

More News