Sunday, September 26, 2021

സി.സി.ടിവി ക്യാമറ പ്ലാസ്റ്റിക് കവറുപയോഗിച്ച്‌ മറച്ചു; പിക്കാസ് ഉപയോഗിച്ച് കുത്തിപ്പൊളിച്ചു;
പെരുമ്പാവൂർ എ എം റോഡിൽ കേരള ഗ്രാമീൺ ബാങ്കിൽ കവർച്ചാശ്രമം; ഒന്നിലധികം മോഷ്ടാക്കളുണ്ടെന്ന് പോലീസ്

Must Read

പെരുമ്പാവൂർ: പെരുമ്പാവൂർ എ എം റോഡിൽ കേരള ഗ്രാമീൺ ബാങ്കിൽ കവർച്ചശ്രമം. ഇന്നലെ രാത്രി 11ന് ബാങ്കിന് സമീപത്തുള്ള ഡ്രീം ടവറിൻ്റെ ഭിത്തിയാണ് തുരന്നത്. താഴത്തെ നിലയിലുള്ള ബറോഡ ബാങ്കിന്റെ എ ടി എം കൗണ്ടറിൻ്റെ ഷട്ടറിടാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് മുകളിലത്തെ നിലയിൽ ഭിത്തി തുരക്കുന്ന ശബ്ദം കേട്ടത്. സെക്യൂരിറ്റി ഉടൻ തന്നെ പെരുമ്പാവൂർ പോലീസിൽ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്തും മുമ്പ് മോഷ്ടാക്കൾ രക്ഷപ്പെട്ടു.

തോമ്പ്ര വീട്ടിൽ ടി വി വർഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡ്രീം ടവർ. കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ ഗോവണിയോടു ചേർന്നുള്ള ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തു കയറാൻ ശ്രമിച്ചത്. ആശ്രമം ഹൈസ്കൂളിന് സമീപമാണ് സംഭവം.
ബാങ്കിന്റെ പിറകു വശത്തുള്ള ഗോവണി വഴിയാണ് മോഷ്ടാക്കൾ ഒന്നാം നിലയിലേക്ക് പ്രവേശിച്ചതെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സിമിന്റു വെള്ളത്തിൽ ചവിട്ടിയതിൻ്റെ കാൽപ്പാടുകളുണ്ട്. ഒന്നിലധികം ചെരിപ്പുകളുടെ അടയാളങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും പോലീസ് നായയും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഗ്രാമീൺ ബാങ്കിനോടു ചേർന്നുള്ള നാഷണൽ ഇൻഷ്യൂറൻസിന്റെ ഓഫീസിലെ ക്യാമറ പ്ലാസ്റ്റിക് കവറുപയോഗിച്ച്‌ മറച്ച ശേഷമായിരുന്നു ഭിത്തി തുരന്നത്. സംഭവ സ്ഥലത്തു നിന്നും പിക്കാസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Latest News

പ്രണയം നടിച്ച് പ്ലസ്ടു വിദ്യാർഥിനിയുടെ നഗ്‌നചിത്രങ്ങൾ കൈവശപ്പെടുത്തിയശേഷം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ മാവേലിക്കര പോലീസ് അറസ്റ്റുചെയ്തു

പ്രണയം നടിച്ച് പ്ലസ്ടു വിദ്യാർഥിനിയുടെ നഗ്‌നചിത്രങ്ങൾ കൈവശപ്പെടുത്തിയശേഷം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ മാവേലിക്കര പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് ഇരുമ്പുയി...

More News