Sunday, September 26, 2021

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

Must Read

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ ഹഫ്സർ ട്രേഡിങ്ങ് കമ്പനിക്ക് ഈ വർഷം സേമിയ വിതരണം ചെയ്യുന്നതിന് സപ്ലെക്കോ പർച്ചേസ് ഓർഡർ നൽകിയ നടപടിയെ സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു

ഇ -ടെൻഡർ മാനദണ്ഡങ്ങളെല്ലാം തന്നെ നഗ്നമായി ലംഘിച്ച്  സംസ്ഥാനത്തെ 14 ജില്ലകളിലും ഹഫ്സർ ട്രേഡിങ്ങ് കമ്പനിക്ക് വിതരണാനുമതി നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ട് ആദ്ദേഹം തുടർന്ന് ആരോപിച്ചു

രജിസ്റ്റർ ചെയ്ത ബ്രാൻഡഡ്‌ ഉല്പന്നങ്ങൾ മാത്രമേ വിതരണം ചെയ്യാവൂ എന്ന ടെൽഡർ വ്യവസ്ഥയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല വിവാദ കമ്പനിയുടെ സേമിയ ബ്രാൻഡഡ് ഉല്പന്നം അല്ല ,സപ്ലെക്കോയുടെ ഉന്നതലത്തിൽ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ഒത്താശുയാടു കൂടി മാത്രമെ ഇത്തരം ഇടപാടുകൾ നടത്താൻ കഴിയൂ കുരുവിള മാത്യൂസ് തുടർന്ന് ചൂണ്ടിക്കാട്ടി

സിവിൾ സപ്ലെയ്സിന്റ്തുൾപ്പെടെയുള്ള ഗോഡൗണുകളിൽ നിന്ന് ടൺ കണക്കിന് റേഷൻ അരി സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്തികൊണ്ട് പോകുന്നതായുള്ള പരാതിയെപ്പറ്റിയും അന്വേഷണം നടത്തണമെന്നും അദ്ദേഹം തുടർന്ന് ആവശ്യപ്പെട്ടു

English summary

CBI should probe Onakit scam: Karuvila Mathews

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News