Tuesday, June 15, 2021

ജെസ്‌ന മരിയ ജെയിംസ് മതപഠന കേന്ദ്രത്തിലുണ്ടെന്ന ‘അഭ്യൂഹം’ തള്ളി സിബിഐ

Must Read

കൊച്ചി: എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബി.കോം വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസ് മതപഠന കേന്ദ്രത്തിലുണ്ടെന്ന ‘അഭ്യൂഹം’ തള്ളി സിബിഐ. പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് പുതിയ അന്വേഷണ സംഘം ആദ്യഘട്ടത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും സംഘം വ്യക്തമാക്കി. ജെസ്‌നയ്ക്ക് ട്രെയിന്‍ യാത്രകള്‍ അപരിചിതമാണ്, മാത്രമല്ല ഒരിക്കലല്ലാതെ ജില്ല വിട്ടുകള്‍ യാത്രകള്‍ പോലും നടത്തിയിട്ടില്ല എന്നതും ബോധ്യപ്പെട്ടതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2018 മാര്‍ച്ച് 28 ന് രാവിലെയാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാര്‍ത്ഥിനിയായ മൂക്കുട്ടുതറ സ്വദേശി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്‌ന എരുമേലി വരെ എത്തിയതായി സാക്ഷിമൊഴിയുണ്ട്. എന്നാല്‍ അതുകഴിഞ്ഞ് എവിടേക്ക് പോയി എന്ത് സംഭവിച്ചു എന്നത് അജ്ഞാതമാണ്. കേസ് ആദ്യം ലോക്കല്‍ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്

Leave a Reply

Latest News

പറമ്പയം പാലത്തിനുകീഴിൽ അനധികൃതമായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ എടുത്തുമാറ്റി

നെടുമ്പാശേരി: പറമ്പയം പാലത്തിനുകീഴിൽ അനധികൃതമായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് അധികാരികൾ എടുത്തുമാറ്റി. മാലിന്യം സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നും ഡി...

More News