ഡൽഹി ട്രാൻസ്‌പോർട് കോർപറേഷന് എതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

0

ഡൽഹി ട്രാൻസ്‌പോർട് കോർപറേഷന് എതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. പ്രാഥമിക അന്വേഷണത്തിന് ശുപാർശ ചെയ്‌തത്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആയിരം ലോ ഫ്ലോർ ബസുകൾ വാങ്ങിയ ഇടപാടിലാണ് അനേഷണം.

ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ നിയോഗിച്ച മൂന്നംഗ സമിതിക്കാണ് വിശദമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തത്.

ഡൽഹിയിലെ ജനങ്ങൾക്ക് പുതിയ ബസുകൾ ലഭിക്കുന്നത് തടയാൻ ബിജെപി ആഗ്രഹിക്കുന്നു.ഈ ആരോപണങ്ങളിൽ തീർത്തും കഴമ്പില്ല.ക്ലീൻ ചിറ്റ് നൽകിയ വിഷയത്തെക്കുറിച്ച് വീണ്ടും സമഗ്രമായി അന്വേഷിക്കാൻ ഉത്തരവ് നൽകിയത് എഎപിക്കെതിരായ രാഷ്ട്രീയ പ്രേരിതമായ ഗൂഡാഡോചനയാണെന്ന് ഡൽഹി സർക്കാർ വിശദികരണം.

Leave a Reply