Monday, November 29, 2021

തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കളെന്ന് സിബിഐ

Must Read

തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കളെന്ന് സിബിഐ. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന വാദം തള്ളിയാണ് സിബിഐയുടെ റിപ്പോർട്ട്. എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്.

ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പടെയുളളവര്‍ തലശ്ശേരിയിൽ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. സുബീഷിന്റെ വെളിപ്പെടുത്തലിന്റെ വീഡിയോ ദൃശ്യങ്ങള്‍, ഫോണ്‍ സംഭാഷണത്തിന്റെ പെന്‍ഡ്രൈവ് എന്നിവ സത്താര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേസില്‍ സിബിഐ പ്രത്യേക സംഘം തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ സുബീഷിന്റെ വെളിപ്പെടുത്തൽ തള്ളുന്ന സിബിഐ ഇത് കസ്റ്റഡിയിൽ വച്ച് പറയിച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു.

കാരായി രാജനും, കാരായി ചന്ദ്രശേഖരനും ഉൾപ്പെട്ട സിപിഎം നേതാക്കളാണ് കൊലപാതകത്തിന് പിന്നിൽ. ഫസലിനെ വധിച്ചത് കൊടി സുനി ഉൾപ്പെട്ട സംഘമാണെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ ശരിയാണെന്നാണ് സിബിഐ ചൂണ്ടിക്കാണിക്കുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റംഗമായ കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റിയംഗമായ കാരായി ചന്ദ്രനും ഒൻപതു വർഷത്തിനുശേഷം ഇന്ന് തലശ്ശേരിയിലെത്താനിരിക്കെയാണ് സിബിഐ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് ഇരുവരും ഇവിടേക്ക് എത്തുന്നത്.

ഫസൽ വധക്കേസ് ആർ.എസ്.എസ്സിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ തുടക്കത്തിൽ തന്നെ സി.പി.എം ശ്രമം നടത്തിയിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തന്നെ കൊല നടത്തിയത് സി.പി.എമ്മാണെന്ന് തെളിഞ്ഞിരുന്നു. 2006 ഒക്‌ടോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത്​ വച്ച് കൊല്ലപ്പെടുന്നത്. ഗോപാലപേട്ട സിപിഎം ബ്രാഞ്ച് അംഗവും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള അച്യുതൻ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസൽ പിന്നീട് എൻഡിഎഫിൽ ചേർന്നതിലുള്ള രാഷ്‌ട്രീയവിരോധമാണു കൊലയ്‌ക്ക് കാരണമെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് ശരിവയ്‌ക്കുന്ന റിപ്പോർട്ടാണ് സിബിഐയും സമർപ്പിച്ചിരിക്കുന്നത്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News