വാളയാറിൽ മരിച്ച കുട്ടികളുടെ വീട്ടിൽ സി.ബി.ഐയുടെ ഡമ്മി പരീക്ഷണം

0

കഞ്ചിക്കോട്: വാളയാർ കേസന്വേഷണ ഭാഗമായി മരിച്ച പെണ്‍കുട്ടികളുടെ വീട്ടിൽ സി.ബി.ഐ ഡമ്മി പരീക്ഷണം നടന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ട വീട്ടില്‍ തിങ്കളാഴ്ച വൈകീട്ട് സാഹചര്യം പുനരാവിഷ്കരിക്കുകയായിരുന്നു. കുട്ടികൾ മരിച്ച മുറിയിൽ രണ്ടുപേരുടെയും അതേ തൂക്കത്തിലുള്ള ഡമ്മി തൂക്കി നോക്കി.

വീ​ടി​െൻറ ഉ​ത്ത​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ക്കാ​ൻ ഒ​മ്പ​ത്​ വ​യ​സ്സു​കാ​രി​ക്ക് ആ​കി​ല്ലെ​ന്ന​താ​യി​രു​ന്നു കേ​സി​ലെ പ്ര​ധാ​ന വാ​ദ​ം. ഈ ​കാ​ര്യ​മ​ട​ക്കം ഉ​റ​പ്പി​ക്കാ​നാ​ണ് ഡ​മ്മി പ​രീ​ക്ഷ​ണം. പ​രീ​ക്ഷ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പെ​ൺ​കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ, ഷാ​ൾ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട് സി.​ബി.​ഐ പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​യെ സ​മീ​പി​ച്ചെങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല. പൊ​ലീ​സ് രേ​ഖ​യി​ലെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ന​ല്‍കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി നി​ല​പാ​ട്.

ഇ​തോ​ടെ സ​മാ​ന വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച്​ ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്താ​മെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചു. ഇതി​നു​ള്ള വ​കു​പ്പു​ത​ല അ​നു​മ​തി സി.​ബി.​ഐ നേ​ര​ത്തേ നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​ന്നാം പ്ര​തി മ​ധു, ര​ണ്ടാം പ്ര​തി ഷി​ബു എ​ന്നി​വ​രെ പാ​ല​ക്കാ​ട് ജി​ല്ല ജ​യി​ലി​ലെ​ത്തി സി.​ബി.​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു.

പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​മ്മ​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. 2017 ജ​നു​വ​രി ഏ​ഴി​നാ​ണ് അ​ട്ട​പ്പ​ള്ള​ത്തെ വീ​ട്ടി​ല്‍ 13 കാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടത്. മാ​ര്‍ച്ച് നാ​ലി​ന് ഇ​തേ വീ​ട്ടി​ൽ അ​നു​ജ​ത്തി ഒ​മ്പ​തു​വ​യ​സ്സു​കാ​രി​യെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ​ക്കോ​ട​തി വി​ധി ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​ത​ി​ന്​ പി​ന്നാ​ലെ​യാ​ണ്​ കേ​സ് സി.​ബി.​ഐ​ക്ക്​ വി​ട്ട​ത്. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ്​ സി.​ബി.​െ​എ കേ​സ്​ ഏ​റ്റെ​ടു​ത്ത​ത്.

Leave a Reply