Sunday, November 28, 2021

ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കിൽ പിണറായി വിജയൻ ഒരു മെത്രാനെങ്കിലും ആകുമായിരുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Must Read

കണ്ണൂർ: ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കിൽ പിണറായി വിജയൻ ഒരു മെത്രാനെങ്കിലും ആകുമായിരുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയാണു കർദിനാളിന്റെ പരാമർശം.

ബൈബിൾ വചനങ്ങൾ മുഖ്യമന്ത്രി പ്രസംഗത്തിലുടനീളം ഉദ്ധരിച്ചിരുന്നു. ആർച്ച് ബിഷപ്പ് ഞറളക്കാട്ടിന്റെ അജപാലന ജീവിതത്തിലെ ഓരോ സംഭവങ്ങളും മുഖ്യമന്ത്രി പരാമർശിക്കുകയും ചെയ്തു. ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനത്തിലെ സന്ദേശങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് മെത്രാനായിരുന്നില്ലെങ്കിൽ ഒരു കർഷക നേതാവ് ആകുമായിരുന്നുവെന്ന് കെ മുരളീധരൻ എംപി അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ ഡൽഹി കർഷക സമര വേദിയിൽ‌ അദ്ദേഹത്തെ കണ്ടേനെയെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News