തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം കൂടുതൽ ശക്തമാക്കി പിഎസ്സി ഉദ്യോഗാർഥികൾ. റാങ്ക് ലിസ്റ്റിലെ നിയമനത്തില്‍ സര്‍ക്കാരില്‍ നിന്നു വ്യക്തമായ ഉറപ്പുകിട്ടാത്തതിനെ തുടര്‍ന്ന് ഇന്ന് ഉദ്യോഗാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചു.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗം കഴിഞ്ഞ് തീരുമാനം അറിയിക്കുമെന്നായിരുന്നു സൂചനയെങ്കിലും സര്‍ക്കാരില്‍ നിന്നു പ്രത്യേക അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ് നിരാഹാര സമരം ആരംഭിച്ചതെന്നു ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സർക്കാരുമായി ഉദ്യോഗാർഥികൾ നടത്തിയ ചർച്ചയിൽ അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയാണുണ്ടായത്. ആവശ്യങ്ങൾ പരിഗണിക്കാമെന്നും സമരം നിർത്തണമെന്നുമായിരുന്നു സർക്കാർ നിർദേശം. എന്നാൽ ആ വാക്കുകൊണ്ടു മാത്രം സമരം നിർത്താൻ കഴിയില്ലെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
English summary
Candidates go on hunger strike today over non-assurance from government