Sunday, November 28, 2021

ഒളിച്ചുകളി പിടിക്കാൻ ഒളികാമറകൾ;പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ വച്ചിരുന്നതായി ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു

Must Read

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ വീ​ട്ടി​ലെ തി​രു​മ്മല്‍ കേ​ന്ദ്ര​ത്തി​ല്‍ ഒ​ളി​കാ​മ​റ വ​ച്ചി​രു​ന്ന​താ​യി ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ല​ഭി​ച്ചു.

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നു പ​ല ഉ​ന്ന​ത​രു​ടെ​യും ദൃ​ശ്യ​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

ബ്ലാ​ക് മെ​യി​ലിം​ഗ് ഭ​യ​ന്നാ​ണ് പ​ല​രും പ​രാ​തി ന​ല്‍​കാ​തി​രി​ക്കു​ന്ന​തെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.എ​ട്ട് ഒ​ളി​കാ​മ​റ​ക​ള്‍ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​ന്‍റെ ദൃ​ശ്യ​ങ്ങ​ളും മോ​ന്‍​സ​ന്‍ പ​ക​ര്‍​ത്തി​യ​താ​യും യു​വ​തി​യു​ടെ മൊ​ഴി​യി​ലു​ണ്ടെ​ന്ന് അ​റി​യു​ന്നു.

അ​തേ സ​മ​യം മോ​ന്‍​സ​ന്‍റെ പോ​ക്‌​സോ കേ​സി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വ് ശേ​ഖ​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം. ഇ​യാ​ളെ അ​ടു​ത്തയാ​ഴ്ച ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

മോ​ന്‍​സ​ന്‍റെ വീ​ട്ടി​ലും ഗ​സ്റ്റ് ഹൗ​സി​ലും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നും അ​ന്വേ​ഷ​ണ സം​ഘം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യും അ​റി​യു​ന്നു. ഡി​ആ​ര്‍​ഡി​ഒ വ്യാ​ജ​രേ​ഖ കേ​സി​ല്‍ മോ​ന്‍​സ​ന്‍റെ അ​റ​സ്റ്റ് ക്രൈം​ബ്രാ​ഞ്ച് സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടുംഅ​നി​ത​യു​ടെ മൊ​ഴി​യെ​ടു​ക്കും
മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ മു​ന്‍ സു​ഹൃ​ത്തും വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ അം​ഗ​വു​മാ​യ അ​നി​താ പു​ല്ല​യി​ലി​യി​ല്‍​നി​ന്നു ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

വി​ദേ​ശ​ത്തു​ള്ള അ​നി​ത​യി​ല്‍​നി​ന്നു വീ​ഡി​യോ കോ​ള്‍ വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​ത്. മോ​ന്‍​സ​ന്‍റെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ല്‍ പ​ങ്കി​ല്ലെ​ന്നാ​ണ് അ​നി​ത ന​ല്‍​കി​യ മൊ​ഴി.

താ​ന്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് മു​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ മോ​ന്‍​സ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും അ​നി​ത മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​നി​ത​യ്ക്കു ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് മോ​ന്‍​സ​ന്‍റെ മു​ന്‍ ഡ്രൈ​വ​ര്‍ അ​ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നേ​ര​ത്തെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

മോ​ന്‍​സ​നു​മാ​യു​ള്ള ബ​ന്ധം, അ​യാ​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍, ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തി​ലു​ള്ള പ​ങ്ക് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​നി​ത​യോ​ടു ചോ​ദി​ച്ച​റി​ഞ്ഞ​ത്.

പ്ര​വാ​സി സം​ഘ​ട​നാ ഭാ​ര​വാ​ഹി​യെ​ന്ന നി​ല​യി​ലാ​ണ് മോ​ന്‍​സ​നു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്നു വൈ​കി​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും അ​നി​ത പ​റ​ഞ്ഞു.

മോ​ന്‍​സ​നു​മാ​യി ന​ല്ല ബ​ന്ധ​മാ​യി​രു​ന്നു ആ​ദ്യം ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടി​ലെ​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് ചി​ല കാ​ര​ണ​ങ്ങ​ളാ​ല്‍ മോ​ന്‍​സു​മാ​യി തെ​റ്റി.

സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച​ശേ​ഷ​മാ​ണ് മോ​ന്‍​സ​ന്‍ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് അ​റി​ഞ്ഞ​തെ​ന്നും അ​നി​ത ക്രൈം ​ബ്രാ​ഞ്ചി​നോ​ട് വ്യ​ക്ത​മാ​ക്കി.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​നി​ത​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും മൊ​ഴി​യെ​ടു​ക്കും. വീ​ണ്ടും മൊ​ഴി ന​ല്‍​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​മെ​ന്ന് അ​നി​ത അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News