ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിജ്ഞാനോല്പാദന കേന്ദ്രങ്ങളായി മാറണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ്

 വാഴയൂർ: ഉന്നത വിദ്യാഭ്യാസ  മേഖലയിലും, ഗവേഷണമേഖലയിലും,വിഭവശേഷിവികസനത്തിലും,പ്രധാന പങ്കുവഹിക്കാൻ സാഫി ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയുമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് അഭിപ്രായപ്പെട്ടു.

 സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി നടത്തുന്ന ” സിയാസ് അക്കാദമിക്  അമാൽഗം” ദേശീയ  വെബിനാർ പരമ്പര  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അന്താരാഷ്ട്ര ഗവേഷണ സൂചികയിലും, സംരംഭക വികസന ശേഷിയിലും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പിന്നാക്കം നിൽക്കുന്ന ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ  ചലനങ്ങൾ സൃഷ്ടിക്കാൻ ആശയം കൊണ്ടും വ്യവഹാരങ്ങൾ  കൊണ്ടും വേറിട്ടു നിൽക്കുന്ന സാഫി ഇൻസ്റ്റിറ്റ്യൂട്ട്ന് മറ്റുള്ള  വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മുന്നിൽ നടക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 പുതിയ ദേശീയ വിദ്യാഭ്യാസ സാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് അർഹരായ സെൽഫ് ഫിനാൻസിംഗ് കോളേജുകളെ മുഖ്യധാരയിലേക്ക് നയിക്കാനുള്ള  പദ്ധതികൾ രൂപീകരിക്കുന്നതിനും 

 മലബാറിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ വികസനത്തിനും  സാഫി ഇൻസ്റ്റിറ്റ്യൂട്ട്ന്റെ ഇടപെടലുകൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പൂർണ്ണ  പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട്  സാഫി  ചെയർമാൻ ഡോ.ആസാദ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തി.

 കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ. ഇ.പി ഇമ്പിച്ചിക്കോയയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സാഫി വൈസ് ചെയർമാൻ  ഡോ. പി. എ ഇബ്രാഹിം ഹാജി,  സാഫി ജനറൽ സെക്രട്ടറി മെഹബൂബ്.എം. എ എന്നിവർ സംസാരിച്ചു.

 I Q A C കോ-ഓർഡിനേറ്റർ ഡോ.സെർവിൻ വെസ്‌ലി സ്വാഗതവും, NAAC കോഡിനേറ്റർ ഡോ.ഷൈനി എൻ.കെ നന്ദിയും പ്രകാശിപ്പിച്ചു.

തുടർന്ന് നടന്ന ദേശീയ വെബിനാർ സെഷനിൽ കോളേജ് റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ഫലസ്തീൻ- ചരിത്രം, മതം, വൈരുദ്ധ്യം എന്ന വിഷയത്തിൽ മഞ്ചേരി ജാമിയ ഇസ്ലാമിയ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുല്ല പി. പി സംസാരിച്ചു. 
ഈ മാസം 31 വരെ വിവിധ വൈജ്ഞാനിക മേഖലകളിൽ സെമിനാറുകളും, വെർച്വൽ കോൺഫറൻസുകളും, ശില്പശാലകളും നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ സാഫി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

 റീഡേഴ്സ് ഫോറം കൺവീനർ മുഹമ്മദ് കാമിൽ ടി.പിയുടെ അധ്യക്ഷതയിൽ നടന്ന വെബിനാറിൽ ഡോ. നജ്ദ.എ സ്വാഗതവും ഡോ.ശബാന മോൾ നന്ദിയും പറഞ്ഞു.

Leave a Reply