കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിനിക്കെതിരെ പീഡന ശ്രമം; അധ്യാപകന്‍ ഡോ ഹാരിസ് കോടമ്പുഴ കൂടുതല്‍ വിദ്യാർഥിനികളെ ചൂഷണം ചെയ്തതായി പരാതി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിനിക്കെതിരെ പീഡന ശ്രമം നടത്തിയ കേസില്‍ പ്രതിയായ അധ്യാപകന്‍ ഡോ ഹാരിസ് കോടമ്പുഴ കൂടുതല്‍ വിദ്യാർഥിനികളെ ചൂഷണം ചെയ്തതായി വിവരം. നിലവിലെ പരാതിക്കാരിയെ കൂടാതെ മറ്റു വിദ്യാർഥിനികളെയും ഹാരിസ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അധ്യാപകനെ യൂണിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തു.

ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിയുടെ പരാതിയിലാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റ് അസി. പ്രൊഫസർ ഡോ ഹാരിസ് കോടമ്പുഴക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്. യൂണിവേഴ്സിറ്റി ആഭ്യന്തര പരാതി സമിതിക്ക് ഈ മാസം 5 ന് വിദ്യാർഥിനി നൽകിയ പരാതി വെള്ളിയാഴ്ച പോലീസിന് കൈമാറുകയായിരുന്നു. അന്നു തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇന്നലെ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമന്നാണ് സൂചന. കേസ് സംബന്ധിച്ച വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റി അധികൃതർ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്. വിദ്യാർഥിനിയുടെ പരാതി നേരത്തെ ലഭിച്ചിട്ടും ഹാരിസിനെതിരെ നടപടിയെടുക്കുന്നത് യൂണിവേഴ്സിറ്റി വൈകിച്ചെന്നും ആക്ഷേപമുണ്ട്.

Leave a Reply