Saturday, May 15, 2021

കാലിക്കറ്റ് സർവകലാശാല കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് പരീക്ഷ എഴുതിയവരിൽ പകുതിയിലധികം പേർക്കും തോൽവി

Must Read

കോഴിക്കോട്∙ കാലിക്കറ്റ് സർവകലാശാല കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് പരീക്ഷ എഴുതിയവരിൽ പകുതിയിലധികം പേർക്കും തോൽവി. എംഎസ്‌സി കെമിസ്ട്രി, ക്ലിനിക്കൽ സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, എംഎ ഇംഗ്ലിഷ്, എംഎസ്ഡബ്ല്യൂ എന്നീ വിഷയങ്ങളിലും കൂട്ടത്തോൽവിയാണ് ഉണ്ടായത്. ഇന്റേണൽ മാർക്ക് സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തത വരുത്താത്തതാണ് തോൽവിക്ക് കാരണമെന്ന വിദ്യാർഥികൾ സർവകലാശാലയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയില്ല.

മുൻവർഷങ്ങളിൽ ഇന്റേണൽ മാർക്കും എക്സ്റ്റേണൽ മാർക്കും ഉൾപ്പെടെ 40% മാർക്കു ലഭിച്ചാൽ വിജയിക്കുമായിരുന്നു. എന്നാൽ ഈ വർഷം പരീക്ഷയ്ക്ക് 40 % മാർക്കു ലഭിച്ചാൽ മാത്രമേ ഇന്റേണൽ മാർക്ക് പരിഗണിക്കൂ. അതേസമയം സർവകലാശാലയിലെ വകുപ്പുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഴയ രീതിയാണ് തുടരുന്നതെന്നും മറ്റു വിദ്യാർഥികൾ പറയുന്നു.

അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാർഥികളോട് കാണിക്കുന്ന അനീതിക്കെതിരെ കോളജ് പ്രിൻസിപ്പൽമാർ മുഖേന വിദ്യാർഥികൾ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. പുനർമൂല്യനിർണയത്തിനു അപേക്ഷിക്കുക മാത്രമാണ് വിദ്യാർഥികൾക്കു മുന്നിലുള്ള ഏകവഴി. ഭീമമായ തുകയാണ് ഇതിന് ഈടാക്കുന്നത്. ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ ഫലം ഒരു വർഷത്തിനു ശേഷമാണ് പ്രസിദ്ധീകരിച്ചത്.

പുനർമൂല്യനിർണയത്തിന്റെ ഫലങ്ങൾ എപ്പോൾ പ്രഖ്യാപിക്കുമെന്നതിൽ സർവകലാശാല വ്യക്തത വരുത്തിയിട്ടുമില്ല. നാലാം സെമസ്റ്റർ പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷകളും നടക്കാനിരിക്കെയാണ് ഒന്നാം സെമസ്റ്റർ പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ട്, മൂന്ന് സെമസ്റ്ററുകളുടെ ഫലവും സമാനമാണെങ്കിൽ ഭാവി പെരുവഴിയിലാവുമെന്നാണ് വിദ്യാർഥികൾ പറയുന്നത്.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News