Saturday, May 15, 2021

സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണ്ടെന്ന് മന്ത്രിസഭാ യോഗം‌

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണ്ടെന്ന് മന്ത്രിസഭാ യോഗം‌. 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം നിലവിൽ വേണ്ടെന്ന നിലപാടിലാണ് കേരളം. ഇപ്പോൾ സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കിയാൽ കൂടുതൽ തിരിച്ചടിയുണ്ടാകുമെന്നാണ് മന്ത്രിസഭാ യോഗത്തിലെ വിലയിരുത്തൽ.

നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്രോ കണ്ടെയിൻമെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങൾ, രാത്രികാല കർഫ്യൂ, വാര്യാന്ത്യത്തിലെ നിയന്ത്രണം എന്നിവ തുടരും. അടുത്ത ഘട്ടത്തിലെ രോഗനിരക്ക് പരിശോധിച്ചശേഷം ലോക്ക്ഡൗൺ വേണമോ എന്ന കാര്യം തീരുമാനിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ രാജ്യത്തെ 150 ഓളം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറയുന്നത്. ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അടിവരയിടുന്നുണ്ട്.

Leave a Reply

Latest News

ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്;ടൗട്ടേ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ ചുഴലിക്കാറ്റായി മാറും

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്...

More News