Thursday, July 29, 2021

കങ്ങഴയിൽ നിന്നും കശ്മീരിലേക്ക് സൈക്കിളിൽ

Must Read

സച്ചിന്റെയും ജിജോയുടെയും വലിയൊരു മോഹമായിരുന്നു രാജ്യം ചുറ്റി ഒന്ന് കാശ്മീർ വരെ പോകണം. വലിയ ബജറ്റൊന്നും ഇല്ല. ബൈക്കിൽ പോകാനായിരുന്നു പദ്ധതി. എന്നാൽ ഇന്ധനവില കൂടി കുതിച്ചുയർന്നതോടെ യാത്ര സൈക്കിളിലാക്കാൻ തീരുമാനിച്ചു. കങ്ങഴ പത്തനാട് കൈലാസിൽ സച്ചിൻ സുരേഷ് (26), കല്ലൂതാഴ്ചയിൽ പുത്തൻപുരയ്ക്കൽ ജിജോ വർഗീസ് (28) എന്നിവരാണ് കങ്ങഴയിൽ നിന്നും കശ്മീരിലേക്ക് സൈക്കിളിൽ യാത്ര തിരിച്ചത്. ഇന്ധനവില വർധനയ്‌ക്കെതിരായ പ്രതിഷേധം കൂടിയാണ് ഇപ്പോഴുള്ള യാത്രയെന്നാണ് ഇവർ പറയുന്നത്.

പ്രവാസികളായിരുന്ന ഇരുവരും മൂന്ന് വർഷം മുൻപാണ് നാട്ടിലെത്തിയത്. മടങ്ങി പോകാൻ കഴിഞ്ഞില്ല. അതോടെ സച്ചിൻ ആടുകളെയും ജിജോ പശുക്കളെയും വളർത്തി ത്തുടങ്ങി. ചെറിയൊരു തുക വരുമാനത്തിൽ നിന്നും യാത്രയ്ക്കായി മാറ്റിവെച്ചു. ഇവരുടെ ആഗ്രഹം സഫലീകരിക്കാൻ സച്ചിന്റെ സഹോദരൻ സുധീഷ്‌കുമാർ രണ്ടു പേർക്കും ഓരോ സൈക്കിളുകൾ വാങ്ങി നൽകി. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാ പ്രോത്സാഹനവും നൽകി. ഒപ്പം യാത്രയ്ക്ക് ആവശ്യമായ മറ്റ് സാമഗ്രികളും വാങ്ങി നൽകി. മൂന്ന് മാസം കൊണ്ട് കർണാടകം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ചുറ്റി കശ്മീരിലെത്തി തിരികെ വരാമെന്നാണ് ഇവർ കരുതുന്നത്. യാത്രയ്ക്ക് നാട്ടുകാരും വലിയ പ്രോത്സാഹനമാണ് നൽകുന്നത്. കങ്ങഴ സ്വദേശികളായ അന്യ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പലരും ഇവർക്ക് ഓരോ സ്ഥലങ്ങളിലും വേണ്ട സൗകര്യങ്ങളും ഒരുക്കി നൽകും.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News