Sunday, September 26, 2021

വ്യവസായി എം.എ. യൂസുഫലിയുടെ സഹോദരൻ എം.എ. അഷ്റഫ് അലിയുടെ മകൻ്റെ വിവാഹ വേദിയിൽ താരപ്പകിട്ടോടെ മമ്മൂട്ടിയും മോഹൻലാലും

Must Read

വ്യവസായി എം.എ. യൂസുഫലിയുടെ സഹോദരൻ എം.എ. അഷ്റഫ് അലിയുടെ മകൻ്റെ വിവാഹ വേദിയിൽ താരപ്പകിട്ടോടെ മമ്മൂട്ടിയും മോഹൻലാലും. ഷാർജ അൽ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.

എം.എ. യൂസുഫലിയും അഷ്​റഫലിയും ചേർന്ന്​ ഇരുവരെയും സ്വീകരിച്ചു. അഷ്​റഫ്​ അലിയുടെയും സീനയുടെയും മകൻ ഫഹാസും ടി.എസ്​. യഹ്​യയുടെയും സാഹിറയുടെയും മകൾ സിയയും തമ്മിലുള്ള വിവാഹമാണ്​ നടന്നത്​. കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷണിക്കപ്പെട്ട നിശ്​ചിത എണ്ണം അതിഥികൾ മാത്രമാണ്​ പ​ങ്കെടുത്തത്​.യു.എ.ഇയുടെ​ ഗോൾഡൻ വിസ സ്വീകരിക്കാനാണ്​ മമ്മൂട്ടിയും മോഹൻലാലും ദുബൈയിൽ എത്തിയത്​. കലാരംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ്​ പത്ത്​ വർഷത്തെ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്​. തിങ്കളാഴ്​ച അബൂദബിയിൽ നടക്കുന്ന ചടങ്ങിൽ ഇരുവരും വിസ ഏറ്റുവാങ്ങും. വിസ നടപടികൾക്കായുള്ള മെഡിക്കൽ പരിശോധന ഇരുവരും പൂർത്തിയാക്കി.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News