Saturday, December 5, 2020

ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി മൊഴി നൽകി; ബിസിനസ് പങ്കാളി അബ്ദുൽ ലത്തീഫിനു യുഎഇ കോൺസുലേറ്റുമായും സ്വപ്ന സുരേഷുമായും ബന്ധം; അന്വേഷണം തലസ്ഥാനത്തേക്കും; 4 പേർ കൂടി കേരളത്തിൽനിന്നു പ്രതികളാകുമെന്ന് സൂചന

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം ∙ ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി കല്യാൺ നഗറിലെ റോയൽ സ്വീറ്റ് അപ്പാർട്മെന്റ്സിൽ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്പനി ജീവനക്കാരൻ സോണറ്റ് ലോബോ ഇഡിക്കു മൊഴി നൽകി. ഇവിടെ 205, 206 മുറികളിലാണ് അനൂപും സോണറ്റ് ലോബോയും താമസിച്ചിരുന്നത്. ബിനീഷ് ഇവിടം സന്ദർശിച്ചിരുന്നതായും അനൂപുമൊത്ത് ലഹരി ഉപയോഗിച്ചിരുന്നതായുമാണ് മൊഴി.

അതേ സമയംബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി അബ്ദുൽ ലത്തീഫിനു യുഎഇ കോൺസുലേറ്റുമായും സ്വപ്ന സുരേഷുമായും ബന്ധം. കോൺസുലേറ്റിലെ വീസ സ്റ്റാംപിങ് സെന്ററിന്റെ കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസ് അബ്ദുൽ ലത്തീഫ് ഉൾപ്പെടെ 4 പേരുടെ ഉടമസ്ഥതയിലാണ്.

കരാർ ലഭിച്ചതിനു യുഎഎഫ്എക്സ് തനിക്കു 24.50 ലക്ഷം രൂപ കമ്മിഷൻ ലഭിച്ചതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. അബ്ദുൽ ലത്തീഫിന്റെ പേരിലുള്ള കാർ പാലസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നു വേറെ 49 ലക്ഷവും സ്വപ്നയ്ക്കു ലഭിച്ചു.’

അതേ സമയം ബിനീഷ് കോടിയേരിക്കെതിരായ കേസിന്റെ അന്വേഷണം തലസ്ഥാനത്തേക്കും വരുന്നു. 4 പേർ കൂടി കേരളത്തിൽനിന്നു പ്രതികളാകുമെന്നാണു സൂചന. ഇവർ ബിനീഷുമായി വൻകിട പണമിടപാടുകൾ നടത്തിയിരുന്നു. കരിങ്കൽ ക്വാറികളിലും ഇൗ സംഘത്തിനു വലിയ ഇടപാടുകളുണ്ടെന്നു കണ്ടെത്തിയിരുന്നു.

ബെംഗളൂരുവിൽ നിന്നുള്ള സംഘം തലസ്ഥാനത്തെത്തിയെന്ന പ്രചാരണം ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായി. 8 കേന്ദ്രങ്ങളിൽ ഇഡി പരിശോധനയുണ്ടാകുമെന്നും പ്രചരിച്ചു. മരുതൻകുഴിയിലെ ബിനീഷിന്റെ വീട്ടിലാണു പിതാവ് കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നതെന്ന കണക്കുകൂട്ടലിൽ മാധ്യമശ്രദ്ധ അങ്ങോട്ടായി. എന്നാൽ കോടിയേരിയും ഭാര്യയും ഇപ്പോൾ എകെജി സെന്ററിലെ ഫ്ലാറ്റിലാണെന്ന വിവരമാണു കാത്തുനിന്നവർക്കു ലഭിച്ചത്. ബിനീഷിന്റെ ബിസിനസ് പങ്കാളി അബ്ദുൽ ലത്തീഫിന്റെ ഫർണിച്ചർ, ഇലക്ട്രിക്കൽ സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുമെന്ന വിവരവും പുറത്തുവന്നു. ഇഡി ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലും അബ്ദുൽ ലത്തീഫ് ഉണ്ട്.

English summary

Business partner Abdul Latif has links with the UAE Consulate and Swapna Suresh

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News