Thursday, July 29, 2021

മദ്യശാല വന്നതോടെ കോടികളുടെ ബിസിനസ് പൊട്ടി; വീട്ടിലേക്ക് മദ്യക്കുപ്പിയേറ് തുടങ്ങിയതോടെ തറവാട് വീട് ഉപേക്ഷിച്ചു

Must Read

മദ്യശാലയുടെ സാമീപ്യം കാരണം പഴക്കമുള്ള തറവാട് ഉപേക്ഷിച്ചു പോകേണ്ടിവന്ന കുടുംബനാഥനാണ് ലിൻസ്. കോടികൾ മുടക്കി ആരംഭിച്ച വ്യാപാരം ഇതേ കാരണംകൊണ്ട് തകരുകയും ചെയ്തു. ഗത്യന്തരമില്ലാതെ കോടതിയെ സമീപിച്ച ലിൻസിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശമുണ്ടായത്.

മദ്യപിക്കാറില്ലെങ്കിലും മദ്യപരോട് വിരോധമൊന്നുമില്ല തൃശ്ശൂർ കുറുപ്പംറോഡിലെ വ്യാപാരിയായ ലിൻസിന്. നഗരഹൃദയത്തിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ശല്യമാകുന്ന രീതിയിൽ തുടങ്ങുന്ന മദ്യവിൽപ്പനശാലകളോടാണ് എതിർപ്പ്. അത്തരമൊരു സാഹചര്യത്തിലാണ് ലിൻസ് വി. ബാബു കുറുപ്പംറോഡിൽ വീടിന് മുന്നിലുള്ള മദ്യശാലയ്ക്കെതിരേ ഹർജിയുമായി കോടതിയിലെത്തിയത്. ഇൗ ഹർജിയിൽ 2017 ജൂലായ് അഞ്ചിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് പൗരന്മാരുടെ അന്തസ്സിന് വിലയില്ലേ എന്ന് കോടതി ഇൗയിടെ ചോദിച്ചതും രൂക്ഷമായി വിമർശിച്ചതും.

കുറുപ്പംറോഡിൽ അവശേഷിക്കുന്ന മൂന്നുവീടുകളിൽ ഒന്നാണ് ലിൻസിന്റേത്. പടിപ്പുര ഉൾപ്പെടെ നാലുകെട്ട് രീതിയിലുള്ള പഴക്കമുള്ള ഒാടിട്ട ഇരുനില വീട്. ഇതിനോടു ചേർന്നുള്ള 27 െസന്റിലാണ് കോടികൾ മുടക്കി പ്രമുഖ പെയിന്റ് കന്പനിയുടെ ജില്ലയിലെ ഏക എക്സ്ക്ലൂസീവ് ഫാമിലി ഒാറിയന്റഡ് ഷോറൂം തുറന്നത്. ഇതിനിടെയാണ് വീടിന് എതിരേയുള്ള കെട്ടിടത്തിൽ ബിവറേജസ് കോർപ്പറേഷൻ മദ്യശാല തുറന്നത്.

പിന്നീട് െമയിൻറോഡ് വരെ മദ്യം വാങ്ങാനെത്തുന്നവരുെട നിരയായി. വാഹനത്തിരക്കായി. വീടിന്റെ മതിൽ ഉയർത്തിക്കെട്ടിയെങ്കിലും കാര്യമുണ്ടായില്ല. വീട്ടിലേക്ക് മദ്യക്കുപ്പിയേറ് തുടങ്ങിയതോടെ താമസം ചെമ്പുക്കാവിലേക്ക് മാറ്റി. കോടികൾ വിലമതിക്കുന്ന വീടുംപറമ്പും അനാഥമായി.

വ്യാപാരസ്ഥാപനത്തിനു മുന്നിലും മദ്യം വാങ്ങാനെത്തുന്നവരുെട നിരയായതോടെ ഇടപാടുകാർ ആരും എത്താതെയായി. സാധനമിറക്കാൻ ലോറികൾക്കുപോലും വരാനാകാത്ത സ്ഥിതി. വ്യാപാരം കുറഞ്ഞതോടെ പെയിൻറ് കന്പനി എക്സ്ക്ലൂസീവ് ഷോറൂം ജില്ലയിൽ മറ്റൊരു വ്യാപാരിക്ക് അനുവദിച്ചു. കോടതിയിലാണ് ലിൻസിന്റെ പ്രതീക്ഷ. ഏതറ്റംവരെയും പോകാൻ തയ്യാറുമാണ്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News