Sunday, December 5, 2021

താനൂരില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് അപകടം

Must Read

മലപ്പുറം: താനൂരില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് അപകടം. ദേവദാര്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് പതിക്കുകയായിരുന്നു. 12യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരൂരില്‍ നിന്ന് താനൂരിലേക്ക് പോയ സ്വകാര്യ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെയില്‍വേ ഓവര്‍ബ്രിഡ്ജ് ആയ ദേവദാര്‍ പാലത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണംവിട്ട ബസ് താഴേക്ക് പതിക്കുകയായിരുന്നു. വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. അമിത വേഗതയില്‍ വന്ന ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News