തൃശൂർ: തൃശൂർ ദേശീയ പാതയിൽ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ദേശീയപാതയിലെ ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെ 5.10നായിരുന്നു അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുപിറകില്‍ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു